കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമിടോമി. പാട്ടുകളും, സിനിമാ അഭിനയവുമായി റിമി ടോമി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ റിമിയുടെ വെളിപ്പെടുത്തൽ വൈറലായി മാറിയിരിക്കുന്നത്. വിവാഹമോചനത്തെപ്പറ്റിയുള്ള റിമിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ വാക്കുകളായി മാറിയിരിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയ റിമി ഇന്ന് റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ്. താരത്തിന്റെ പാട്ട് പോലെ തന്നെ ഏറെ പ്രിയങ്കരമാണ് സോഷ്യൽമീഡിയ പോസ്റ്റുകളും ആരാധകർക്കായി പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും അതിവേഗം ആണ് വൈറലാകാറുള്ളത്. ഗായികയും അവതാരികയും നടിയുമായ റിമിടോമിയുടെ മുൻഭർത്താവ് റോയ് റിമിയുമായുളള ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ചത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
ഇപ്പോഴിതാ ഇരുവരും വിവാഹ ശേഷം നൽകിയ അഭിമുഖത്തിന്റ വിഡിയോയും വിവാഹ മോചനത്തിന് ശേഷം റിമി നൽകിയ അഭിമുഖത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.
2019ൽ ആയിരുന്നു റിമിയുടേയും റോയ്സിന്റയും വിവാഹ മോചനം ഇരുവരുടേയും വിവാഹം 2008ൽ ആയിരുന്നു. എന്നാൽ അതിന് ഒരുപാട് മുൻപ് തന്നെ ഇരുവരും പിരിഞ്ഞു താമസിച്ചതായി റിപോർട്ടുകൾ വന്നിരുന്നു. പരസ്പര ധാരണപ്രകാരം തന്നെയിരുന്നു വിവാഹമോചനം നടക്കുന്നതും. 12 വർഷണങ്ങൾക്ക് ശേഷം ആണ് ഇവർ വിവാഹ മോചിതരായത്. പിന്നീട് തന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് ചുവട് വെക്കുകയും ചെയ്തിരുന്നു. സോണിയ ആണ് റോയ്‌സിന്റെ ഇപ്പോഴത്തെ ഭാര്യ റിമിടോമി ഇപ്പോൾ മിനിസ്‌ക്രീൻ രംഗത്തെ നിറസാന്നിധ്യം ആണ് സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ റിമി മേക്കോവർ ലൂക്കിലൂടെ തന്റെ പുതിയ കവർ വേർഷൻ ഗാനങ്ങളിലൂടയും ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ വർഷണങ്ങൾക്ക് മുൻപ് റിമിടോമി അതിഥിയായി എത്തിയ ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ റിമിയെക്കുറിച്ച് പറഞ്ഞ വാക്കുകളും വിവാഹമോചനത്തിന് ശേഷം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാകുകയാണ്
കൈരളി ടീവിയിലെ ജെബി ജങ്ഷനിൽ പങ്കെടുത്ത റിമിടോമിയുടെ അടുത്തേക്ക് സദസ്സിലിരുന്ന റോയിസിനെ അവതാരകൻ വിളിച്ചു വരുത്തുകയാണ് ഉണ്ടായത്. റിമിയെ സഹിക്കുന്നത് എങ്ങനെ ആണെന്നുള്ള റിമിയുടെ ചോത്യത്തിന് റോയ്സ് നൽകിയ മറുപടി അതൊരു സുഖം ആണെന്നായിരുന്നു. റിമിക്ക് പിആർ വർക്ക് ഒന്നും ആണും ഇന്നും ഇല്ലെന്നും അതെന്തെന്ന് ഇടക്ക് ചോദിക്കാറുണ്ടെന്നും റോയ്സ് പറയുന്നു. അതിന് പലപ്പോഴും റിമി പറയുന്ന മറുപടി അത് അവസരങ്ങൾ എന്നെ തേടി വന്നതാണ്. അത് വന്നോളും വന്നില്ലേൽ വേണ്ട എന്ന തരത്തിലായിരുന്നു എന്നും റോയ്‌സ് പറയുന്നു. ആ ധൈര്യം ഇഷ്ടമാണല്ലേ എന്നും അവതാരകനും ചോദിക്കുന്നുണ്ട്. റിമിയുടെ സ്വാഭാവത്തിൽ ഏറെ ഇഷ്ടമുള്ളത് സ്‌പൊണ്ടേനിറ്റി ആണെന്നും വീട്ടിൽ കാണുന്നത് തന്നെയാണ് ടീവിയിലും കാണുന്നതെന്നും റോയ്സ് മറുപടി പറഞ്ഞപ്പോൾ എന്നാൽ വീട്ടിൽ മിണ്ടാതിരുന്നാൽ എന്തേലും ചൊറിഞ്ഞോണ്ട് വന്ന് എന്തേലും മിണ്ടിപ്പിക്കാനായി വരുമെന്നും റിമി പറഞ്ഞു. റിമിക്ക് പക്വതയും പ്രായവും എത്തിയ ശേഷമേ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കു എന്നാണ് റോയ്സ് അന്ന് പറഞ്ഞത്.
അതിന് മറുപടിയായി റിമി പറഞ്ഞത് പക്വത എത്താനായി കാത്തിരിക്കേണ്ടി വന്നാൽ അത് ആകില്ല എന്നും പുള്ളിക്ക് മനസിലായെന്നും റിമി ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. അതാണ് പച്ചപരമാർത്ഥം എന്നും റോയ്സ് ചിരിച്ചോണ്ട് പറഞ്ഞു. റിമി ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ മീൻകറി ആണ് ഏറ്റവും ഇഷ്ടമെന്നും റോയ്സ് പറയുന്നു. വിവാഹ മോചനത്തിന് ശേഷം റിമി തന്റെ പ്രണയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പൾ വീണ്ടും സ്രദ്ധയമാകുന്നത്. പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുക്കവെ എംജി ശ്രീകുമാറിനോട് റിമിടോമി പങ്ക് വെച്ച കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. പത്താം ക്ലാസ്സിലും പ്രീഡിഗ്രിക്കും പഠിക്കുന്ന കാലത്താണ് സത്യസന്ധമായ ഒരു പ്രണയം തോന്നുന്നത് എന്ന് റിമി പറയുന്നു. ചിലരൊക്കെ ആ സമയത്ത് ഇഷ്ടം പറഞ്ഞിട്ടുണ്ട്.
പിന്നെ ഒരാൾ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോ എല്ലാം കൊണ്ട് തന്നു പിന്നെ രസകരമായ മറ്റൊരു സംഭവം വീട്ടിൽ ഫോൺ ഇല്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിക്ക് ഫോൺ കൊടുക്കാമോ എന്നൊക്കെ ഒരാൾ ചോദിക്കാറുണ്ടായിരുന്നു. പക്ഷെ മമ്മി ആയിരുന്നു ഫോൺ പോയി അറ്റന്റ് ചെയ്തിരുന്നത്. മൊട്ടെന്ന് വിരിഞ്ഞില്ല എന്നൊക്കെ ചോദിച്ചു എന്നെപ്പിടിച്ച് രണ്ട് തല്ലും തരുമായിരുന്നു. ഏതോ ഒരുത്തൻ അപ്പുറത്തെ വീട്ടിലേക്ക് ഫോൺ വിളിച്ചതിന് എനിക്ക് ആണ് തല്ല് കിട്ടിയത്. അയാളെ ഞാൻ സ്‌നേഹിച്ചിട്ടില്ല എന്നും അടുത്തിടെ അയാൾ മെസ്സേജ് അയച്ചിരുന്നു എന്നും റിമി പറയുന്നു. അയാൾ ഇപ്പോഴും ജീവിച്ചിരിപ്പം ഉണ്ടെന്നും റിമി വിഡിയോയിൽ പറയുന്നു.