ഹാദിയക്ക് നീതിവേണം; മനുഷ്യാവകാശ ലംഘനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്

തിരുവനന്തപുരം: ഹാദിയ കേസലെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ണ്ണായകമായ ഇടപെടല്‍. ഈ സംഭവത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് വനിതാ കമ്മീഷന് പരാതി നല്‍കി.

പോലീസ് തടങ്കലില്‍ വീട്ടില്‍ കഴിയുന്ന ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം അവിടത്തെ സ്ഥ്തിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു പരിഷത്ത് ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.
ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തി സ്വാതന്ത്യത്തിനും സ്ത്രീ സ്വാന്ത്ര്യത്തിനും യാതൊരുവിധത്തിലും കോട്ടവും വരുന്നില്ലായെന്നു ഉറപ്പുവരുത്തുന്നതിനും കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷ്യാവകാശ ലംഘനം ആകാതിരിക്കാനും സംസ്ഥാന വനിതാ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന പ്രസിഡന്റ് ടി ഗംഗാദരനും ജനറല്‍ സെക്രട്ടറി ടികെ മീരാഭായിയുമാണ് പരാതി നല്‍കിയത്.

സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശംഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ് ഹാദിയ.അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലും അനുവാദമില്ലായെന്നും പൊലീസ് ബന്തവസിന്റെ പശ്ചാത്തലത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലായെന്നും അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നം നേരിട്ട് മനസിലാക്കുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി പി.കെ മീരാഭായിയുടെ നേതൃത്വത്തില്‍ ഒരു സംഘം അവിടെ പോവുകയും പൊലീസിന്റെ സഹകരണത്തോടെ തന്നെ യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തു.

വീടിനു ചുറ്റും ടെന്റുകളിലായി പൊലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേയ്ക്ക് തിരിയുന്ന വഴിയിലും ഗേറ്റിലും പൊലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയോടൊപ്പം അഞ്ചു പൊലീസുകാര്‍ യുവതിയോടൊപ്പം അവരുടെ മുറിയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

യുവതിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റാരെയെങ്കിലും കാണുന്നതിനോ അനുവാദമില്ലെന്നോ അറിയാന്‍ കഴിഞ്ഞു. യുവതിയെ കാണുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് വേണമെന്നാണ് പൊലീസ് പറഞ്ഞത്. ഈ പ്രശ്‌നത്തില്‍ ലിംഗവിവേചനം കൂടിയുണ്ടെന്ന് ഞങ്ങള്‍ ന്യായമായി സംശയിക്കുന്നു- പരാതിയില്‍ പറയുന്നു.

Top