അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്

തിരുവനന്തപുരം: കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചു.കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പി.കെ. ഇബ്രാഹിംകുട്ടിയാണ് വൈസ് പ്രസിഡന്റ്. പത്മിനി തോമസായിരുന്നു ഇതുവരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നത്.

ടി.കെ ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്‍റ്. സംസ്ഥാനത്തെ വിവിധ സ്പോര്‍ട്സ് അസോസിയേഷനുകളുടെ പ്രതിനിധികളായ 38 പേര്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും. പത്മിനി തോമസ്, കെ ബാബു, പി.എ ഹംസ, ടി.സി മാത്യു എന്നിവര്‍ സ്‌പോര്‍ട് കൗണ്‍സില്‍ അംഗങ്ങളാണ്. ഷാഫി പറമ്പില്‍, റോഷി അഗസ്റിന്‍, പി.ഉബൈദുല്ല എന്നിവരാണ് എം.എല്‍.എ പ്രതിനിധികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top