മികച്ച ചിത്രം മാന്‍ ഹോള്‍ : നടന്‍ വിനായകന്‍ നടി രജീഷ വിജയന്‍

തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിലിടം നേടിയ വിനായകന് മികച്ച നടന്‍. സമാന്തര അവാര്‍ഡ് നിര്‍ണ്ണയ വേദികളില്‍ നിന്ന് അവഗണിക്കപ്പെട്ട അഭിനയ പ്രതിഭയ്ക്ക് ഒടുവില്‍ അര്‍ഹതപ്പെട്ട അംഗീകാരം തേടിയെത്തി. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ രജീഷ വിജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ വിധു വിന്‍സെന്റ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മഹേഷിന്റെ പ്രതികാരം അടക്കമുള്ള ചിത്രങ്ങള്‍ക്കും അര്‍ഹിച്ച അവാര്‍ഡുകള്‍ ലഭിച്ചു. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡാണ് ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്.

അവാര്‍ഡുകള്‍ ഇങ്ങനെ
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)
മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച സിനിമ: മാന്‍ഹോള്‍
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
പിന്നണി ഗായകന്‍: സൂരജ് സന്തോഷ്
പിന്നണി ഗായിക: ചിത്ര
മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍
കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത യഹൂദന്‍)
ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top