കോഴിക്കോട്: പ്രഥമ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍ വരെയത്തെിച്ച ഇയാന്‍ ഹ്യൂമിന്‍െറ പത്താം നമ്പര്‍ കുപ്പായത്തില്‍ ഇക്കുറി സാഞ്ചസ് വാട്ട് പന്തുതട്ടും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനലിന്‍െറ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന സാഞ്ചസ് വാട്ടുമായി കരാറില്‍ ഒപ്പിട്ട വാര്‍ത്ത ബ്ളാസ്റ്റേഴ്സ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 24കാരനായ സാഞ്ചസ് ഇംഗ്ളണ്ട് അണ്ടര്‍ 16, 17, 19 ടീമുകളിലും ആഴ്സനല്‍ സീനിയര്‍ ടീമിലും പന്തുതട്ടിയാണ് ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സചിന്‍ ടെണ്ടുല്‍കറുടെ ടീമിന്‍െറ പടനായകനായത്തെുന്നത്.
ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങറുടെ പ്രശംസയും നേടിയ താരം 2009 മുതല്‍ 13 വരെ സീനിയര്‍ ടീമിനൊപ്പമായിരുന്നെങ്കിലും ലോണില്‍ സൗതേണ്‍ യുനൈറ്റഡ്, ലീഡ്സ്, ഷെഫീല്‍ഡ്, ക്രോളി ടൗണ്‍ തുടങ്ങിയ ക്ളബുകള്‍ക്കുവേണ്ടി കളിക്കുകയായിരുന്നു. 2013ല്‍ ക്ളോകസ്റ്റര്‍ യുനൈറ്റഡ് താരമായി. ഇവിടെനിന്നാണ് ബ്ളാസ്റ്റേഴ്സിലത്തെുന്നത്. 2009ല്‍ വെസ്റ്റ്ബ്രോംവിച്ചിനെതിരായ ലീഗ് കപ്പിലൂടെ പ്രഫഷനല്‍ ഫുട്ബാളിന് കിക്കോഫ് കുറിച്ച സാഞ്ചസ് അരങ്ങേറ്റത്തില്‍തന്നെ ഗണ്ണേഴ്സിന്‍െറ ഗോള്‍ നേടി.
സാഞ്ചസിന്‍െറ വേഗവും കൃത്യതയും പ്രതിഭയും കോച്ച് വെങ്ങറുടെയും മനംകവര്‍ന്നു. എപ്പോഴും സ്കോര്‍ചെയ്യാനുള്ള മിടുക്കും ആക്രമണമനോഭാവവും ദുര്‍ബല അവസരങ്ങള്‍പോലും ലക്ഷ്യത്തിലത്തെിക്കാനുള്ള കഴിവും കോച്ച് പലപ്പോഴും പ്രകീര്‍ത്തിച്ചു. ഇയാന്‍ ഹ്യൂം അത്ലറ്റികോ ഡി കൊല്‍ക്കത്തയിലേക്ക് കൂടുമാറിയപ്പോള്‍ പകരക്കാരനായത്തെിയ പത്താം നമ്പറുകാരന്‍ ബ്ളാസ്റ്റേഴ്സിന്‍െറ മികച്ച തെരഞ്ഞെടുപ്പാണ്.