മുസ് ലിം ലീഗിന്‍റെ കേരളയാത്ര തുടങ്ങി

കാസര്‍കോട്: ‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരളയാത്രക്ക് തുടക്കം. വൈകീട്ട് അഞ്ചിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ സജ്ജമാക്കിയ വേദിയിൽ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യാത്ര ഫ്ലാഗ് ഒാഫ് ചെയ്തു.

നേതാക്കളായ ഇ. അഹമ്മദ് എം.പി, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍, പി.കെ.കെ. ബാവ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവരെ കൂടാതെ ലീഗിന്‍െറ പോഷക സംഘടനകളായ എസ്.ടി.യു, യൂത്ത്ലീഗ്, എം.എസ്.എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top