കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസിലും കഞ്ചാവ് ചെടി ! ഞെട്ടേണ്ട ഇത് വയനാട് നിന്നുള്ള വാര്‍ത്തയാണ്
വയനാട് കല്‍പ്പറ്റയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നട്ടു വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി എകസൈസ് പിടിച്ചു. ഒരടിയോളം ഉയരത്തില്‍ വളര്‍ന്ന ആരോഗ്യമുള്ള ചെടി വളമിട്ട് വളര്‍ത്തിയ നിലയിലാണ്. സര്‍ക്കാരോഫീസ് മുറ്റത്ത് കഞ്ചാവ് നട്ടവനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് ഇപ്പോള്‍.
ഒന്നര അടിയോളം ഉയരത്തില്‍ നല്ല രീതിയില്‍ പരിപാലിച്ചിട്ടുള്ള കഞ്ചാവ് ചെടിക്ക് ഒന്നര മാസം പ്രായമുണ്ടെന്നാണ് നിഗമനം. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സംഘവുമെത്തിയിട്ടുണ്ട്. ഓഫീസ് വളപ്പില്‍ കൂടി നിന്നവര്‍ തന്നെയാണ് വന്നവര്‍ക്ക് കഞ്ചാവ് ചെടി തൊട്ടുകാണിച്ച് കൊടുത്തതും.
സമീപത്തെ കാടെല്ലാം വെട്ടിത്തെളിച്ചിട്ടുണ്ടെങ്കിലും കഞ്ചാവ് ചെടിക്ക് മാത്രം ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ലെന്നത് സംശയം വര്‍ധിപ്പിക്കുന്നത്. ഈ ഒറ്റച്ചെടി മാത്രമാണ് ഇവിടെയുള്ളതും. നുള്ളിയെടുത്തും മണത്തും ഉള്ള പരിസോധനയ്ക്ക് ശേഷം എക്‌സൈസ് സംഘം ചെടി വേരോടെ പിഴുത് കസ്റ്റഡിയിലെടുത്തു. എന്നാലും സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ കഞ്ചാവ് നട്ടവനാരെന്ന ചോദ്യം അപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. ഈ അന്വേഷണത്തിലാണിപ്പോള്‍ എക്‌സൈസ് സംഘവും നാട്ടുകാരും