കൊച്ചി:സോളാര്‍ തട്ടിപ്പിന്‍റെ ഉറവിടം ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് സരിത ആര്യാടനെ പോയി കണ്ടത്. അദ്ദേഹത്തിന്‍റെ സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി തന്നെ രാജി വെച്ച് മാതൃക കാണിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
സോളാര്‍ തട്ടിപ്പിന്‍റെ വില്ലന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഒാഫീസുമാണ്. ജോപ്പന്‍റെ ഫോണ്‍ വഴി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സരിത സംസാരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കമീഷനോട് പറഞ്ഞത്. കമീഷനെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. മുമ്പ് രാജന്‍ കേസിന്‍റെ സമയത്ത് കെ കരുണാകരന്‍ രാജിവെച്ചതിന് സമാന സാഹചര്യമാണിപ്പോള്‍ ഉള്ളത്. കരുണാകരന്‍ കാണിച്ച മാതൃക സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറുണ്ടെയെന്നും കോടിയേരി ചോദിച്ചു.
45 ലക്ഷം ആര്യാടന് നല്‍കിയെന്ന സരിതയുടെ മൊഴിയോടെ സോളാര്‍ കേസില്‍ വൈദ്യൂത മന്ത്രി ആര്യാടന്‍ മുഹമ്മദിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സാഹചര്യത്തില്‍ ആര്യാടന്‍ മുഹമ്മദ് രാജി വെച്ച് മാതൃക കാണിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം സരിതയുടെ ആരോപണം കേരളം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി .സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതാണ്. അവര്‍ക്ക് ഇതുപോല്‍െ പണം നല്‍കാന്‍ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? സോളാര്‍ കമ്മിഷന് മുന്‍പില്‍ താന്‍ 14 മണിക്കൂര്‍ മൊഴി നല്‍കി. ഒരു രൂപയുടെ ആനുകൂല്യം താന്‍ വാങ്ങിയിട്ടില്ല. ഒരു രൂപയുടെ നഷ്ടം സര്‍ക്കാരിന് വന്നിട്ടുമില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പണം വാരിക്കോരികൊടുത്തുവെന്ന് പറയുന്നവര്‍ എന്തു നേടി. തന്റെ ഒരു ലെറ്റര്‍പാഡ് കിട്ടാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. അതു കൃത്രിമമായി നിര്‍മ്മിച്ചതിന് അവര്‍ ശിക്ഷിക്കപ്പെട്ടു. ഇത്തം ആരോപണം കൊണ്ടാന്നൊന്നും കേരളത്തിലെ ജനങ്ങളുടെ മനോഭാവം മാറ്റാന്‍ കഴിയില്ല. സരിത പറയുന്നത് കേരളം വിശ്വസിക്കില്ല. ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. എതടിസ്ഥാനത്തിലാണ് അവര്‍ പറഞ്ഞതെന്ന് അറിയില്ല. വ്യാപകമായി നടത്തിയ തട്ടിപ്പിന്റെ കാര്യങ്ങള്‍ എല്ലാം പുറത്തുവന്നതോടെ നിലനില്‍പ്പിനു നടത്തുന്ന ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വച്ച കമ്മിഷനില്‍ ഹാജരായതില്‍ തെറ്റില്ല. താന്‍ സത്യത്തെയും നിയമത്തെയും മാനിക്കുന്ന ആളാണ്. ഈ സര്‍ക്കാരു തന്നെ വച്ച കമ്മിഷനാണിത്. പതിനായിരം കോടിയുടെ അഴിമതിയെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. പോലീസ് അരിച്ചുപെറുക്കി നോക്കിയിട്ട് ആറു കോടി രൂപയുടെ അഴിമതിയാണ്. താന്‍ നിയമത്തെ മാനിക്കുന്ന എന്ന നിലയില്‍ കമ്മിഷനു മുന്നില്‍ ഹാജരാകേണ്ടത് തന്റെ കടമയാണ്. മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് കമ്മിഷന്റെ സിറ്റിംഗില്‍ നിന്ന് ഒളിച്ചുപോകാന്‍ താന്‍ തയ്യാറാല്ല. അനെര്‍ട്ട് ഇവരുടെ ഒരു പ്രൊജക്ടറു പോലും അംഗീകരിച്ചുമില്ല. പണം നല്‍കിയിട്ടുമില്ല. അനെര്‍ട്ടിന് അവര്‍ അപേക്ഷ നല്‍കിയെങ്കിലും അതു അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.