പന്ത്രണ്ടായിരത്തി അഞ്ഞൂറ് കോടി ചിലവില്‍ പതിമുന്ന് ജില്ലകളെ ബന്ധിപ്പിച്ച് മലയോര ഹൈവേ

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ദേശീയപാതയില്‍ 13 ജില്ലകളെ ബന്ധിപ്പിക്കാന്‍ തീരുമാനം. ഇതിനായി ഒന്‍പതു ജില്ലകളില്‍നിന്നും 190 കിലോ മീറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 650 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയും കിഴക്ക് വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മ്മിക്കാനാണ് തീരുമാനം. ആലപ്പുഴ ഒഴികെയുള്ള പതിമൂന്ന് ജില്ലകളെ ബന്ധിപ്പിച്ചാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. മലയോര ഹൈവേയ്ക്ക് ഏഴായിരത്തി അഞ്ഞൂറു കോടിയോളം രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നു.

കാസര്‍ഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് 190 കിലോ മീറ്റര്‍ അടിയന്തരമായി ഏറ്റെടുക്കുന്നത്. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഹൈവേയെ ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ നിലവില്‍ വികസിപ്പിക്കുകയോ മറ്റു സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ദേശീയപാതയുടെ പ്രാരംഭ നടപടികള്‍ക്കായി പൊതുമരാമത്തു വകുപ്പും നാറ്റ്പാകും നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിവരങ്ങളുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്ത്രണ്ടായിരത്തി അഞൂറ് കോടിയുടെതാണ് പദ്ധത. നാറ്റ്പാകിന്റേതാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. ഈ പദ്ധതിക്കായി 7000 കോടി രൂപ ഉടന്‍ മാറ്റി വയ്ക്കും. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് ചെയര്‍മാനും ചീഫ് എന്‍ജിനീയര്‍ (നിരത്തുകളും പാലങ്ങളും വിഭാഗം) കണ്‍വീനറുമായ മലയോരഹൈവേ കമ്മിറ്റിയും ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കണ്‍വീനറായ തീരദേശ ദേശീയപാതാ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശഹൈവേയുടെ പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴു മീറ്ററുമാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വീതി അഞ്ചരമീറ്ററാക്കി കുറച്ചിട്ടുണ്ട്. അവിടെ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കും. തീരദേശഹൈവേ നിര്‍മ്മാണത്തിന് അയ്യായിരം കോടിരൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ഇരു ഹൈവേകളുടെയും നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നാറ്റ്പാക്ക് സമര്‍പ്പിച്ചാലുടനെ കിഫ്ബിക്കു കൈമാറും. പരമാവധി പാരിസ്ഥിതിക സംരക്ഷണത്തോടെയാണ് ഹൈവേകളുടെ റൂട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ആധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം.
മലയോര, തീരദേശ ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനം ഏപ്രിലോടെ ആരംഭിച്ചേക്കും. എല്ലാ ജില്ലകളിലും നിര്‍മ്മാണം ഒരുമിച്ചു തുടങ്ങാനാണു തീരുമാനം. വിശദ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഒപ്പം സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി പഠന റിപ്പോര്‍ട്ടും തയാറാക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1267 കിലോമീറ്റര്‍ മലയോര ഹൈവേ ആലപ്പുഴ ഒഴികെ ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. കൂടുതലും ഇടുക്കി ജില്ലയിലാണ് 152 കിലോമീറ്റര്‍. പാലക്കാട് 138, കാസര്‍കോട് 133, കണ്ണൂര്‍ 118, വയനാട് 100, കോഴിക്കോട് 117, മലപ്പുറം 108, തൃശൂര്‍ 65, എറണാകുളം 119, കോട്ടയം 23, പത്തനംതിട്ട 50, കൊല്ലം 63, തിരുവനന്തപുരം 81. 12 മീറ്റര്‍ വീതിയിലാണു ഹൈവേ നിര്‍മ്മിക്കുക.

ഇതില്‍ ഏഴു മീറ്ററില്‍ ടാര്‍ ചെയ്ത രണ്ടു വരിപ്പാത. മറ്റു സ്ഥലം ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കും നീക്കിവയ്ക്കും. 7000 കോടി രൂപയാണു നിര്‍മ്മാണച്ചെലവ്. പാലങ്ങളും ഫ്‌ളൈഓവറുകളും ഇതിന്റെ ഭാഗമായി വേണ്ടിവരും. ഇത് എത്രയെന്നു വിശദ പഠന റിപ്പോര്‍ട്ടിലേ വ്യക്തമാകൂ. കണ്ണൂരിലെ നന്ദാരപ്പടവില്‍ അടക്കം നേരത്തേ നിര്‍മ്മാണം നടന്നുവരുന്ന ഭാഗങ്ങള്‍ മലയോര ഹൈവേയുടെ ഭാഗമാക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലും നിലവില്‍ മലയോര പാതയുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. ഈ ഭാഗങ്ങളും ഹൈവേയുടെ ഭാഗമായി മാറും. തീരദേശ ഹൈവേ 652.4 കിലോമീറ്റര്‍ നീളത്തില്‍ ഒന്‍പതു ജില്ലകളിലൂടെയാണു കടന്നുപോകുന്നത്.
വിവിധ ജില്ലകളിലെ ദൂരം: തിരുവനന്തപുരം 77.8 കിലോമീറ്റര്‍, കൊല്ലം 53.6, ആലപ്പുഴ 82.7, എറണാകുളം 62.6, തൃശൂര്‍ 59.9, മലപ്പുറം 69.7, കോഴിക്കോട് 73.5, കണ്ണൂര്‍ 85.5, കാസര്‍കോട് 85.5. അഞ്ചര മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയിലാണു തീരദേശ പാത നിര്‍മ്മിക്കുക. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണു റോഡിനു വീതി കുറയുക. ഈ ഭാഗങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കും. പാലങ്ങളും മേല്‍പാലങ്ങളും അടക്കം 12 എണ്ണമെങ്കിലും വേണ്ടിവരും.

Top