പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ മതം മാറിയ മലയാളി നായികമാര്‍ ദുരന്ത കഥാപാത്രങ്ങളായി.സെലിബ്രിറ്റികള്‍ക്കിടയില്‍ മിശ്രവിവാഹങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. എന്നാല്‍ പലരും മതം മാറിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന് വേണ്ടി മതം മാറിയവരെ തേടി അങ്ങ് ബോളിവുഡിലും കോളിവുഡിലും ഒന്നും പോവേണ്ടതില്ല, ഇവിടെ മലയാളത്തിലുണ്ട്. പക്ഷെ അവരില്‍ ചിലര്‍ക്ക് എന്ത് സംഭവിച്ചു എന്നത് വിധി.
നോക്കാം വിവാഹത്തിന് വേണ്ടി മതം മാറിയ നായികമാരെ.പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നന്‍താര ക്രസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയത്. ഹിന്ദു മതം സ്വീകരിച്ചതോടെ നയന്‍താര എന്ന തന്റെ സിനിമാ പേര് താരം ഔദ്യോഗികമായി സ്വീകരിച്ചു. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞുവെങ്കിലും നയന്‍ ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണ്.2014 ലാണ് താന്‍ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മോണിക്കയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്. മുസ്ലീം മതത്തോടുള്ള താത്പര്യം കൊണ്ടാണ് താന്‍ മതം മാറിയതെന്ന് താരം പറഞ്ഞു. എന്നാല്‍ മാലിക് എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോണിക്ക മുസ്ലീം മതം സ്വീകരിച്ച് റഹീമയായി മാറിയതെന്നും വാര്‍ത്തകളുണ്ട് .സംഭവ ബഹുലമായ പ്രണയ കഥയാണ് ലിസിയുടെയും പ്രിയദര്‍ശന്റേതും. പ്രിയനെ വിവാഹം ചെയ്യാന്‍ വേണ്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിയ്ക്കുകയും ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ നടി അറിയപ്പെടുന്നത്.പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിലാണ് ജോമോളും. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്യാന്‍ വേണ്ടി വീടു വിട്ടിറങ്ങി. ഹിന്ദു മതം സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം രെജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന പേര് .സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നടി ആനി മതം മാറിയത്. ഹിന്ദു മതത്തിലേക്ക് മാറിയ ആനി വിവാഹ ശേഷം ചിത്ര എന്ന് അറിയപ്പെട്ടു.ഡോ. ജേക്കബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മാതു ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ വിട്ടു. പിന്നീട് ദാമ്പത്യം തകര്‍ന്നെങ്കിലും നടി ഇപ്പോഴും ക്രിസ്തുമത വിശ്വാസപ്രകാരമാണ് ജീവിയ്ക്കുന്നത്.