ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു.ജീവിതം പൊലിഞ്ഞത് കാരോളം സ്വദേശിയായ 23കാരന്‍

കാസര്‍കോട് : സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം. മെസേജ് ടു കേരള എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിവരമെത്തിയത്. കഴിഞ്ഞ മേയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരില്‍പ്പെട്ട കാരോളം സ്വദേശിയായ 23കാരനാണ് സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. മരണവിവരം സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കഴിഞ്ഞ വര്‍ഷം മുംബൈ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളതായി വാര്‍ത്ത പരന്നെങ്കിലും എന്‍.ഐ.എ നിഷേധിച്ചിരുന്നു.

 

അതേസമയം, മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.ഈ യുവാവ് മുംബൈ പോലീസിന്റെ കണ്ണുവെട്ടിച്ച് സിറിയയില്‍ എത്തിയതായി കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍നിന്ന് മലയാളിയായ അബ്ദുല്‍ റാഷിദ് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.പാസ്പോര്‍ട്ട് മുംബൈ പോലീസ് പിടിച്ചുവച്ചതിനെ തുടര്‍ന്ന് വ്യാജരേഖയുണ്ടാക്കിയാണ് ഇയാള്‍ രാജ്യം വിട്ടത്. ഇയാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അഫ്ഗാനിലെ നങ്കര്‍ഹാര്‍ താവളമാക്കിയതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top