അമേരിക്കയില്‍ അപ്പാര്‍ട്ട്‌മെന്റ് അഗ്‌നിക്കിരയായി റേഡിയോളജിസ്റ്റായ കോട്ടയം സ്വദേശിനി മരിച്ചു.

അമേരിക്കയില്‍ അപ്പാര്‍ട്ട്‌മെന്റ് അഗ്‌നിക്കിരയായി റേഡിയോളജിസ്റ്റായ കോട്ടയം സ്വദേശിനി മരിച്ചു.അമേരിക്കയിലെ ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററിനു സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് മലയാളിയായ 31കാരി ഷേര്‍ളി ചെറിയാനാണ് മരിച്ചത് . ഹൂസ്റ്റണ്‍ സൗത്ത് സൈഡിലെ മെഡിക്കല്‍ സെന്ററിനു സമീപമൂള്ള കോണ്ടോ കോമ്പ്ളക്സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണു തീപിടുത്തം ഉണ്ടായത്.

മൂന്നാം നിലയിലെ ക്ലോസറ്റിനടുത്തു നിന്നാണു ഷെര്‍ലി ചെറിയാന്റെമ്രുതദേഹം കണ്ടത്.ചൊവ്വ രാവിലെ ജോലിക്കെത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കളും മിത്രങ്ങളും കോണ്ടോയിലെത്തുകയായിരുന്നു.ഡാളസില്‍ താമസിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ചെറിയാന്റെയും ലിസിയുടെയും മകളാണ് റേഡിയോളിജിസ്റ്റായ ഷേര്‍ളി. അവിവാഹിതയാണ്. ഡാളസ് മെട്രോ ചര്‍ച്ച് സഭാംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീപിടുത്തം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ലെന്നു ഫയര്‍ സര്‍വീസ് അറിയിച്ചു. മറ്റു ചിലര്‍ക്കു പൊള്ളലേറ്റു. 20 കോണ്ടോകള്‍ കത്തി നശിച്ചു. അര മണിക്കൂറിനകം തീ അണക്കാനായി.എന്നാല്‍ പോലീസും ഫയര്‍ സര്‍വീസും കോണ്ടോക്കുള്ളില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയത് നേരം പുലര്‍ന്ന ശേഷമാണു. കെട്ടിടത്തിന്റെ ഉറപ്പിനെപറ്റിയുള്ള സംശയമായിരുന്നു കാരണം. ഒരു സ്ത്രീ റൂഫില്‍ കയറി. അവരെ ഫയര്‍ സര്‍വീസ് ലാഡറിലൂടെ രക്ഷിച്ചു.

Top