അമേരിക്കയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് മോഷ്ടാവിന്റെ വെടിയേറ്റ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു . എറണാകുളം സ്വദേശിയായ ചാൾസ് കോതേരിത്തറ (37) ആണ് മരിച്ചത്.വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു മോഷണത്തിനു ശ്രമിച്ച അക്രമി ഇത് ശ്രദ്ധയിൽപ്പെട്ട ചാൾസിനെ വെടിവയ്ക്കുകയയിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് ലോട്ടില്‍ വച്ചാണ് സംഭവം നടന്നത്. ദൃക്‌സാക്ഷികളില്ല.

കാമറയില്‍ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും പുത്രനാണ് എൻജിനീയറായ ചാള്‍സ്. ഭാര്യ സീന ബാബുക്കുട്ടി. ഏക സഹോദരന്‍ എമില്‍ കോതെരിത്തറ ന്യൂജഴ്‌സിയില്‍ സിപിഎ ആയി പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അടക്കമുള്ളവർ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുദര്‍ശനം: ഓഗസ്റ്റ് 22 നു വൈകിട്ട് ആറു മുതല്‍ ഒൻപത് വരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 2411 ഫിഫ്ത്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്. സംസ്കാര ശുശ്രൂഷ 23 നു രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍. തുടര്‍ന്നു സംസ്കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരി, വെസ്റ്റ് ഹൈമര്‍ റോഡ്, ഹൂസ്റ്റണ്‍.

Top