മരിച്ച വൈദികന്‍ ഉയര്‍ത്തു ..ആത്മാവ് ശരീരത്തിന് പുറത്ത് പോയി മരണാനുഭവത്തിലേക്ക് കടക്കുകയും ചെയ്തു ദിവ്യ അനുഭവം വെളിപ്പെടുത്തി വൈദികന്‍

ന്യുയോര്‍ക്ക് :മരണത്തിലൂടെ താന്‍ കണ്ട സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ വീണ്ടും ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ ലോകത്തോട് തുറന്നു പറഞ്ഞ ഒരു വൈദികന്റെ ജീവിതസാക്ഷ്യം വറലാവുകയാണ് .ഈ അല്‍ഭുത വൈദികന്റെ വെളിപ്പെടുത്തല്‍ .ഞാന്‍ ഫാ . ജോസ്‌ മണിയങ്ങോട്ട്. 1975 ജനുവരി ഒന്നാം തീയതി വൈദികപട്ടം സ്വീകരിച്ച് തിരുവല്ല രൂപതിയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1978 ല്‍ ബത്തേരിയിലെ സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കരിസ്മാറ്റിക്ക് നവീകരണ രംഗത്ത് സജീവപ്രവര്‍ത്തകനായി. കേരളത്തിലെ പല സ്ഥലങ്ങളിലും ധ്യാനങ്ങള്‍ നടത്തിപ്പോന്നു.
1985 ഏപ്രില്‍,‍ 14 ന് ദൈവകാരുണ്യത്തിരുനാള്‍ ദിവസം വടക്കന്‍ കേരളത്തിലുള്ള ഒരു മിഷന്‍ പ്രദേശത്തെ പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോവുകായിരുന്നു, ഞാന്‍. വഴിക്ക്, ഞാന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ മദ്യപിച്ച് ഡ്രൈവ് ചെയ്തിരുന്ന ഒരാള്‍ ഓടിച്ചിരുന്ന ജീപ്പ് വന്ന് ഇടിച്ചു. ബൈക്കില്‍ നിന്നുവീണ എന്റെ ബോധം പോയി. ആരോ എന്നെ എടുത്ത് 35 കി.മീ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആ യാത്രയില്‍ എന്റെ ആത്മാവ് എന്റെ ശരീരത്തിന് പുറത്ത് വരികയും ഞാന്‍ മരണാനുഭവത്തിലേക്ക് കടക്കുകയും ചെയ്തു. അന്നേരം ഞാന്‍ എന്റെ കാവല്‍മാലാഖയെ കണ്ടു. എന്റെ ശരീരവും അത് വഹിച്ചു കൊണ്ടു പോകുന്നവരെ കാണുകയും ചെയ്തു. അവര്‍ വിലപിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഞാന്‍ ശ്രവിച്ചു.

അപ്പോള്‍ എന്റെ മാലാഖ എന്നോട് പറഞ്ഞു: ‘ ഞാന്‍ നിന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകാന്‍ പോവുകയാണ്. കര്‍ത്താവിന് നിന്നെ കാണുകയും നിന്നോട് സംസാരിക്കുകയും വേണം.’ പോകുന്ന വഴിക്ക് നരകവും ശുദ്ധീകരണസ്ഥലവും എന്നെ കാണിച്ചു തരാന്‍ താന്‍ ആഗ്രഹിക്കുന്നതായും മാലാഖ പറഞ്ഞു.ആദ്യം, മാലാഖ എന്നെ നരകത്തിലേക്ക് കൊണ്ടു പോയി. അതിഭീകരമായ ഒരു ദൃശ്യമായിരുന്നു, അത്! ഏകദേശം 2000 ഫാരെന്‍ഹെയ്റ്റ് ചൂടുള്ള കെടാത്ത തീയില്‍ സാത്താനെയും പിശാചുക്കളെയും ഞാന്‍ കണ്ടു. പുഴുക്കള്‍ ഇഴയുന്നതും ആളുകള്‍ നിലവിളിക്കുന്നതും പോരടിക്കുന്നതും, മറ്റുള്ളവരെ പിശാചുക്കളാല്‍ പീഡിപ്പിക്കപ്പെടുന്നതും ഞാന്‍ കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശ്ചാത്തപിക്കാത്ത മാരക പാപങ്ങള്‍ മൂലമാണ് ഈ അനുഭവം എന്ന് മാലാഖ പറഞ്ഞു തന്നു. ഭൗമിക ജീവിതത്തില്‍ ഒരാള്‍ ചെയ്യുന്ന മാരക പാപങ്ങള്‍ക്കനുസരിച്ച് ഏഴു തരം സഹനങ്ങള്‍ അവരെ നരകത്തില്‍ കാത്തിരിക്കുന്നു. ആത്മാക്കള്‍‍ വളരെ ക്രൂരരും, വിരൂപരും ഭീഭത്സരൂപികളുമായി കാണപ്പെട്ടു. ഭയാനകമായിരുന്നു, അത്. ഞാനറിയുന്ന ചിലരെയും അവിടെ ഞാന്‍ കണ്ടു. അവരുടെ പേര് ഞാന്‍ പറയില്ല.ഭ്രൂണഹത്യ,വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗഭോഗം, കാരുണ്യവധം, വെറുപ്പ്, വിശുദ്ധനിന്ദ എന്നിവയായിരുന്ന അവരുടെ പ്രധാന പാപങ്ങള്‍, മാനസാന്തരപ്പെട്ടിരുന്നെങ്കില്‍ അവര്‍ക്ക് നരകം ഒഴിവാക്കി ശുദ്ധീകരണ സ്ഥലത്തേക്കു പോകാന്‍ കഴിയുമായിരുന്നു, എന്ന് മാലാഖ പറഞ്ഞു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പുരോഹിതരെയും മെത്രാന്‍മാരെയും ഞാന്‍ നരകത്തില്‍ കണ്ടു. തങ്ങളുടെ തെറ്റായ പഠനങ്ങള്‍ കൊണ്ടും ദുര്‍മാതൃക കൊണ്ടും ജനങ്ങളെ തിന്മയിലേക്കു നയിച്ചതിനാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്. നരക സന്ദര്‍ശനം കഴിഞ്ഞ് കാവല്‍മാലാഖ എന്നെ ശുദ്ധീകരണ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി.fr-jose-life-after-death

ഇവിടെയുമുണ്ട്, ഏഴു തരം സഹനങ്ങളും കെടാത്ത തീയും. എന്നാല്‍ നരകത്തിന്റെ അത്ര രൂക്ഷമല്ല. മാത്രമല്ല ഇവിടെ വഴക്കും പോരും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ നിന്നുള്ള വേര്‍പാട് ആയിരുന്നു അവരുടെ ഏറ്റവും വലിയ വേദന. എണ്ണമറ്റ മാരകപാപം ചെയ്ത ചിലര്‍ ശുദ്ധീകരണ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ മരണത്തിനു മുമ്പ് ദൈവവുമായി രമ്യതയില്‍ഏര്‍പ്പെട്ടിരുന്നു. ഇത്രയേറെ സഹനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ സമാധാനവും ദൈവത്തെ മുഖാമുഖം കാണാം എന്ന പ്രതീക്ഷയും സൂക്ഷിക്കുന്നുണ്ടായിരുന്നു.
ഈ ആത്മാക്കളുമായി ശുദ്ധീകരണ സ്ഥലത്തു വച്ച് സംസാരിക്കാനുള്ള ഒരവസരം എനിക്കുണ്ടായി. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഭൂമിയിലെ ജനങ്ങളോട് അപേക്ഷിക്കാനും അവര്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ വിലയുള്ളതായി മാറും. എന്റെ കാവല്‍മാലാഖ എത്ര സൗന്ദര്യവാനാണെന്ന് വിവരിക്കാന്‍ എനിക്കാവില്ല. പ്രകാശരൂപിയും ശോഭയുള്ളവനുമായിരുന്നു, അദ്ദേഹം. എന്റെ സന്തത സഹചാരിയായ ഈ മാലാഖ എന്റെ ശുശ്രൂഷയില്‍ പ്രത്യേകമായി എന്നെ സഹായിക്കുന്നു. പ്രത്യേകിച്ച് എന്റെ രോഗശാന്തി ശുശ്രൂഷയില്‍ ഞാന്‍ പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഞാന്‍ അനുഭവിക്കുന്നു. അനുദിനം എന്നെ സംരക്ഷിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.

അടുത്തതായി, എന്റെ മാലാഖ എന്നെ തിളങ്ങുന്ന വലിയൊരു കുഴലിലൂടെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോയി. ഇത്ര സമാധാനവും ആനന്ദവും ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ഉടനെ സ്വര്‍ഗം തുറക്കപ്പെടുകയും ഏറ്റവും മധുരതരമായ ഒരു സംഗീതം ഞാന്‍ കേള്‍ക്കുകയും ചെയ്തു. മാലാഖമാര്‍ പാട്ടുപാടി ദൈവത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. ഞാന്‍ എല്ലാ വിശുദ്ധരെയും കണ്ടു. പരിശുദ്ധ അമ്മയും വി. യൗസപ്പ് പിതാവും അനേകം മെത്രാന്മാരും പുരോഹിതരും നക്ഷത്രങ്ങളേ പോലെ പ്രശോഭിച്ചു. ഞാന്‍ കര്‍ത്താവിന്റെ സവിധത്തിലെത്തിയപ്പോള്‍ യേശു പറഞ്ഞു: ‘ നീ ലോകത്തിലേക്കു തിരികെ പോകണമൈന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നിന്റെ രണ്ടാം ജന്മത്തില്‍‍ നീ ജനങ്ങള്‍ക്ക് സമാധാനത്തിന്റെ ഉപകരണവും രോഗസൗഖ്യവുമായി മാറും. നീ വിദേശീയമായ ഒരു രാജ്യത്ത് നടക്കുകയും നിനക്കപരിചിതമായ ഭാഷ സംസാരിക്കുകയും ചെയ്യും. എന്റെ കൃപയാല്‍ നിനക്ക് എല്ലാം സാധ്യമാണ്.’ ഈ വാക്കുകള്‍ശേഷം പരിശുദ്ധ അമ്മ പറഞ്ഞു: ‘ അവന്‍ പറയുന്നത് പോലെ ചെയ്യുക. നിന്റെ ശുശ്രൂഷകളില്‍ ഞാന്‍ നിന്നെ സഹായിക്കും.’fr-jose-life-usa

സ്വര്‍ഗത്തിന്റെ സൗന്ദര്യം അവാച്യമാണ്. അവിടെ നാം നമ്മുടെ സങ്കല്‍പത്തെ അതിലംഘിക്കുന്നത്രയേറെ സമാധാനവും സന്തോഷവും കണ്ടെത്തുന്നു. താരതമ്യം ചെയ്യാനാവാത്ത വിധം അത്രയേറെ സുന്ദരനാണ് നമ്മുടെ കര്‍ത്താവ്. ആയിരം ഉദയസൂര്യന്‍മാരെക്കാള്‍ ശോഭയാര്‍ന്നതും സുന്ദരവുമാണ് ആ മുഖം. ആ തേജസ്സിന്റെ നിഴല്‍ മാത്രമാണ് നാം ചിത്രങ്ങളില്‍ കാണുന്ന സൗന്ദര്യം. സ്വര്‍ഗമാണ് നമ്മുടെ യഥാര്‍ത്ഥ ഭവനം. സ്വര്‍ഗത്തിലെത്തി ദൈവത്തെ എന്നേക്കുമായി ആസ്വദിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പിന്നീട്, ഞാന്‍ എന്റെ മാലാഖയോടൊപ്പം ഭൂമിയിലേക്ക് മടങ്ങി.
എന്റെ ശരീരം പരിശോധിച്ച ഡോക്ടര്‍ ഞാന്‍ മരിച്ചു എന്ന് വിധിയെഴുതി. രക്തസ്രാവം എന്നായിരുന്നു എന്റെ മരണകാരണമായി കണ്ടെത്തിയത്. എന്റെ കുടുംബത്തെ വിവരം അറിയിച്ചു. അവര്‍ ദൂരെ നിന്നും എത്തിച്ചേരേണ്ടിയിരുന്നതിനാലും അതുവരെ എന്റെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരിമാനിച്ചു. എന്നാല്‍ ആശുപത്രിയില്‍ എസി ഇല്ലായിരുന്നതിനാല്‍ ശരീരം വേഗം അഴിഞ്ഞു പോകുമെന്ന് അധികൃതര്‍ ഭയന്നു. എന്റെ ശരീരം മോര്‍ച്ചറിയിലേക്കു മാറ്റുന്ന നേരത്ത് എന്റെ ആത്മാവ് തിരികെ ശരീരത്തില്‍‍ പ്രവേശിച്ചു. എല്ലുകള്‍ തകര്‍ന്നതു മൂലവും മുറിവുകള്‍ മൂലവും എനിക്കു കടുത്ത വേദന അനുഭവപ്പെട്ടു. ഞാന്‍ അലറിക്കരയാന്‍ തുടങ്ങി.

അവിടെ നിന്നിരുന്ന ആളുകള്‍ ഭയന്ന് നിലവിളിയോടെ ഓടിയകന്നു. ഒരാള്‍ ഓടി ഡോക്ടറുടെ അടുക്കലെത്തി പറഞ്ഞു: മൃതദേഹം നിലവിളിക്കുന്നു. ഡോക്ടര്‍ തിരികെ വന്ന് എന്നെ പരിശോധിച്ചിട്ട് പറഞ്ഞു: അച്ചന് ജീവനുണ്ട്. ഉടനെ ആശുപത്രിയിലേക്കു കൊണ്ടു പോകൂ. ആശുപത്രിയില്‍ എനിക്ക് രക്തദാനം നല്‍കപ്പെട്ടു. എന്റെ തകര്‍ന്ന എല്ലുകള്‍ നേരെയാക്കാന്‍ എനിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. എന്റെ താടിയെല്ല്, വാരിയെല്ല്, ഇടപ്പെല്ല്, കൈത്തണ്ട, വലതു കാല്‍ എന്നിവയെല്ലാം അവര്‍ക്കു ശരിയാക്കേണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാന്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. എന്നാല്‍ ഞാനിനി ഒരിക്കലും നടക്കില്ല എന്ന് എന്റെ ഓര്‍ത്തോ ഡോക്ടര്‍ വിധിയെഴുതി.

ഞാന്‍ പറഞ്ഞു: എനിക്ക് ജീവന്‍ തിരിച്ചു നല്‍കി എന്നെ ഭൂമിയിലേക്കു തിരികെ അയച്ച യേശു എന്നെ സുഖപ്പെടുത്തും.’ വീട്ടിലെത്തിയ .ഞാന്‍ ഒരു അത്ഭുതത്തിനായി പ്രാര്‍‍ത്ഥിച്ചു. ഒരു മാസം കഴിഞ്ഞിട്ടും എനിക്ക് നടക്കാനായില്ല.‍ ഒരു ദിവസം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍എനിക്ക് ഇട്പ്പെല്ലിന്റെ ഭാഗത്ത് അതികഠിനമായി വേദന അനുഭവപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ വേദന പൂര്‍ണമായും മാറി. അപ്പോള്‍ ഞാനൊരു ശബ്ദം കേട്ടു.
നീ സുഖപ്പെട്ടിരിക്കുന്നു. എഴുന്നേറ്റു നടക്കുക.’ എനിക്ക് സമാധാനവും ശരീരത്തില്‍ സൗഖ്യദായക ശക്തിയും അനുഭവപ്പെട്ടു. ഉടനെ ഞാന്‍ എഴുന്നേറ്റ് നടന്നു. ഈ അത്ഭുതത്തിന് ഞാന്‍ ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്തു. ഈ വിവരം പറയാന്‍ ഞാന്‍ എന്റെ ഡോക്ടറുടെ അടുത്തെത്തി. അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു: അച്ചന്റെ ദൈവം ശരിക്കുള്ള ദൈവമാണ്. ഞാനും അച്ചന്റെ യേശുവിനെ അനുഗമിക്കുകയാണ്. ഒരു ഹൈന്ദവനായ ഡോക്ടര്‍ തന്നെ സഭയുടെ പഠനങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. പഠിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഞാന്‍ ജ്ഞാനസ്‌നാനം നല്‍കി തിരുസഭയിലേക്കു സ്വീകരിച്ചു.
ദൈവസന്ദേശപ്രകാരം ഞാന്‍ യുഎസിലേക്ക് മിഷണറിയായി എത്തി. ഇപ്പോള്‍ ഫ്‌ളോറിഡയിലെ ഓറഞ്ച് പാര്‍ക്കില്‍ യൂക്കരിസ്റ്റിക്, കരിസ്മാറ്റിക് ഹീലിംഗ് മിനിസ്ട്രി നടത്തുന്നു. ഈ രോഗശാന്തി ശുശ്രൂഷകളില്‍ അനേകര്‍ പലവിധ രോഗപീഢകളില്‍ നിന്നും രക്ഷ നേടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വിശ്വസിക്കുന്നു: എന്റെ യേശുവിനു അസാധ്യമായി ഒന്നുമില്ല!

സ്നേഹപൂര്‍വ്വം, ജോസ്‌അച്ചന്‍

Top