ഐഎസ് ബന്ധം:3 മലയാളി യുവാക്കൾ എൻഐഎ കസ്റ്റഡിയിൽ..രാജ്യം നടുങ്ങുന്ന ഞെട്ടിക്കുന്ന പലരേഖകളും പിടിച്ചെടുത്തതായി സൂചന

ആലപ്പുഴ :അന്താരാഷ്ട്ര ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് മൂന്നു യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശേരി ബാസിൽ ഷിഹാബ് (25), ഉക്കടം കരുമ്പുക്കട ചാരമേട് ആസാദ് നഗറിൽ മുഹമ്മദ് അബ്ദുല്ല (27), സുഹൃത്ത് ജിഎം നഗർ കോട്ടൈപുതൂരിൽ അബ്ദുൽ റഹ്മാൻ (25) എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. ബാസിൽ ഷിഹാബിനെ ആലപ്പുഴ എസ്പി ഓഫിസിലും മറ്റു രണ്ടുപേരെ കോയമ്പത്തൂർ കമ്മിഷണർ ഓഫിസിലുമാണ് ആദ്യം ചോദ്യം ചെയ്തത്. തുടർന്നു ഷിഹാബിനെ കൊച്ചിയിലും മറ്റു രണ്ടു പേരെ കോയമ്പത്തൂരിലും എൻഐഎ ഓഫിസുകളിൽ ചോദ്യം ചെയ്യുകയാണ്.

മൊബൈല്‍ ഫോണുകളും ഡിവിഡികളും ഐഎസ് ബന്ധമുള്ള രേഖകളും ബാസിൽ ഷിഹാബിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തു. ഐഎസില്‍ ചേര്‍ന്ന മലയാളി അബ്ദുല്‍ റഷീദുമായും ബേസിലിന് ബന്ധമുണ്ടെന്നു എന്‍ഐഎയ്ക്കു സൂചന ലഭിച്ചു. അമ്മ, പിതൃമാതാവ്, സഹോദരി എന്നിവര്‍ക്കൊപ്പമാണ് ബേസില്‍ കഴിഞ്ഞിരുന്നത്. മകന്‍ നിരപരാധിയാണെന്നും എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ബേസിലിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് എന്‍ഐഎയുടെ റെയ്ഡും, കസ്റ്റഡിയും സമീപവാസികള്‍ പോലും അറിയുന്നത്. അയല്‍വീടുകളുമായി ബേസിലിന് സൗഹൃദമില്ലായിരുന്നു. ഈയാളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ മുമ്പാണ് മരിച്ചത്. പത്താം ക്‌ളാസു വരെ നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലാണ് പഠിച്ചത്. ഹയര്‍സെക്കന്‍ഡറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. പിന്നീട് തമിഴ്‌നാട്ടിലാണ് ബിടെകിന് പഠിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂർ പാനൂർ കനകമലയിൽ ഐഎസ് ഘടകം– ഉമർ അൽ ഹിന്ദി– നടത്തിയ രഹസ്യയോഗത്തിൽ പങ്കെടുത്തവരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. ഭീകരപ്രവർത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഐഎസ് അംഗങ്ങളുമായും ഇവർ ആശയവിനിമയം നടത്തിയിരുന്നു. കനകമല അറസ്റ്റിനുശേഷം കേരളത്തിലെ ഐഎസ് മൊഡ്യൂൾ നിർജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിലാണു സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇവരുടെ പ്രവർത്തനം ശ്രദ്ധയിൽ പെട്ടത്.ആലപ്പുഴ സ്വദേശി ബാസിൽ ഷിഹാബ് കൊച്ചി വൈറ്റിലയിൽ കംപ്യൂട്ടർ ഷോപ് നടത്തുകയാണ്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അബ്ദുല്ല ഇന്റർനെറ്റ് സെന്റർ നടത്തുന്നു. അബ്ദുൽ റഹ്മാൻ എംസിഎ ബിരുദധാരിയാണ്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 80 സിഡികൾ, മൂന്നു മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ കണ്ടെത്തി. വിവാദപ്രഭാഷകൻ സാക്കീർ നായിക്കിന്റെ പ്രസംഗങ്ങളുടെ സിഡികളാണു പിടിച്ചെടുത്തതിൽ അധികവും. ഒരു വർഷത്തിലധികമായി ഇവർക്ക് ഐഎസിലെ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ട്. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഷജീ‍ർ മംഗലശേരിയുടെ (അബു ഐഷ) ഓൺലൈൻ ഗ്രൂപ്പിലും ഇവർ അംഗങ്ങളായിരുന്നു.NIA ARREST 3 ISIS CONNECTION KERALA
വ്യാജപേരുകളിലാണ് ഇവർ നവമാധ്യമങ്ങളി‍ൽ ആശയപ്രചാരണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ പോരാട്ട സംഘത്തിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദുമായി ഇവർ ബന്ധം നിലനിറുത്തിയിരുന്നു. എന്നാൽ, ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളികളായതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് എന്നിവ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയിൽ ഇവർക്കെതിരെ തെളിവു ലഭിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.ബേസിലിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ മുമ്പാണ് മരിച്ചത്. പത്താം ക്‌ളാസു വരെ നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലാണ് പഠിച്ചത്. ഹയര്‍സെക്കന്‍ഡറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. പിന്നീട് തമിഴ്‌നാട്ടിലാണ് ബിടെകിന് പഠിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.അവിടെവച്ചാകാം ഭീകരസംഘടനയുമായി ബന്ധപ്പെട്ടതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തീവ്ര മതചിന്താഗതി പുലര്‍ത്തുന്ന പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ബേസിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top