സ്വദേശിവല്‍ക്കണവും സാമ്പത്തീക പ്രതിസന്ധികളും മലയാളികളുടെ വിേേദശ ജോലി തേടാനുള്ള ആഗ്രഹത്തിന് വിലങ്ങുതടിയാകുന്നു. ഏറ്റവുമൊടുവില്‍ വന്ന പഠന റിപ്പോര്‍ട്ടുകളില്‍ അതാണ് തെളിയുന്നത്. മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ കുറയുന്നതായാണ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. സര്‍വേപ്രകാരം 2018-ല്‍ വിദേശത്ത് തൊഴിലെടുക്കുന്ന മലയാളികള്‍ 34.17 ലക്ഷമാണ്. 2014-ല്‍ ഇത് 36.5 ലക്ഷമായിരുന്നു.
വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. 2014-ല്‍ 24 ലക്ഷം പേര്‍ വിദേശത്ത് പോയപ്പോള്‍ 2018-ല്‍ ഇത് 21.2 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 12.94 ലക്ഷം പേരാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. 2014-ല്‍ ഇത് 11.5 ലക്ഷമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണം കുറഞ്ഞത് 2.36 ലക്ഷമാണ്.
കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത് തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളവും. മലപ്പുറം ജില്ലക്കാരാണ് വിദേശത്ത് കൂടുതലുള്ളത്. രണ്ടാം സ്ഥാനം കൊല്ലത്തിനും. അവസാനത്തെ പ്രവാസി സെന്‍സസ് പ്രകാരം വിദേശത്ത് ഇപ്പോഴുള്ള മലയാളികളില്‍ 67.78 ശതമാനവും പ്രൊഫഷണലുകളാണ്. 3.78 ശതമാനം എന്‍ജിനീയര്‍മാരും 0.53 ശതമാനം ഡോക്ടര്‍മാരും. 6.37 ശതമാനം നഴ്‌സുമാരും 2.23 ശതമാനം ഐ.ടി.പ്രൊഫഷണലും. 11.85 ശതമാനമാണ് ഡ്രൈവര്‍മാര്‍. 10.99 ശതമാനം സെയില്‍സ്മാന്‍മാരാണ്.
ഡോക്ടര്‍മാരില്‍ തിരുവനന്തപുരത്തുകാരാണ് മുന്നില്‍ (14.39 ശതമാനം). രണ്ടാംസ്ഥാനത്ത് കോട്ടയവും (14.38) മൂന്നാമത് എറണാകുളവും (14.34). നഴ്‌സ്-കോട്ടയം (23.27), പത്തനംതിട്ട (20.75), എറണാകുളം (18.16) എന്‍ജിനീയര്‍-എറണാകുളം (13.47), തൃശ്ശൂര്‍ (13.23), കോട്ടയം (10.11) അധ്യാപകര്‍-പത്തനംതിട്ട (16.69), ആലപ്പുഴ (15.99), കോട്ടയം (9.47). ബിസിനസ്, ഡ്രൈവര്‍, സെയില്‍സ്മാന്‍ എന്നിവയില്‍ മലപ്പുറമാണ് ഒന്നാമത്.
അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ ഏറെയുള്ളത്.