![](https://dailyindianherald.com/wp-content/uploads/2016/02/bjp-kerla.png)
കൊച്ചി: കേരളത്തില്‍ ഇത്തവണ താരമവിരിയിക്കാനുള്ള പദ്ധതികളുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്നു. പാര്‍ട്ടി അധ്യക്ഷന്റെ വിമോചന യാത്രക്ക് പിന്നാലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ബിജെപി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു.
ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി പ്രവര്‍ത്തന ക്ഷമമാക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും വമ്പിച്ച ബഹുജന സമ്പര്‍ക്ക പരിപാടി നടത്താനും യോഗം തീരുമാനമെടുത്തു. മണ്ഡലം തലത്തിലുള്ള പാര്‍ട്ടിക്കമ്മിറ്റികള്‍ ഈ മാസം 20നു മുമ്പു പൂര്‍ത്തിയാക്കും. മാര്‍ച്ച് ആറുമുതല്‍ 13 വരെയാണ് ബഹുജന സമ്പര്‍ക്ക പരിപാടി.
ജില്ലാമണ്ഡലം തലത്തില്‍ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കും. ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റിക്കുവേണ്ടി മൂന്ന് കേന്ദ്രങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കും. 22 ന് കോഴിക്കോട്, 23 ന് എറണാകുളം, 25 ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശില്‍പശാലകള്‍ നടക്കുന്നത്. മാര്‍ച്ച് ആറു മുതല്‍ 13 വരെ ബഹുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. 28 ന് മുമ്പ് ജില്ലാമണ്ഡലം തല ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കും.
തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ 16 അംഗ സംസ്ഥാന സമിതിയ്ക്ക് രുപം നല്‍കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ വി. മുരളീധരന്‍, ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, ജോര്‍ജ് കുര്യന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എന്നിവരാണ് അംഗങ്ങള്‍.
നെടുമ്പാശ്ശേരി ഗോള്‍ഫ് ഹോട്ടലില്‍ രാവിലെ സംസ്ഥാന കോര്‍ കമ്മറ്റിയും തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. തുടര്‍ന്ന് ഉച്ചക്കുശേഷം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ ഉപരി നേതാക്കളുടെ സംയുക്ത യോഗവും നടന്നു. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, എച്ച്. രാജ, കെ.എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.