![](https://dailyindianherald.com/wp-content/uploads/2016/05/kerla.png)
തിരുവനന്തപുരം: രണ്ട് മാസം നീണ്ടുനിന്ന പരസ്യപ്രചണങ്ങല്‍ക്ക് അവസനാനിച്ച് കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്. ഇന്ന് നടക്കുന്ന അവസാന വട്ട കരുനീക്കങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെ അവസാന അടവ്.
മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായ ത്രികോണമത്സരം നടക്കുന്ന കേരളത്തില്‍, തിരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കിയാണ് മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള 140 മണ്ഡലങ്ങളില്‍ കൊട്ടിക്കലാശം നടന്നത്. പല ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വടക്കാഞ്ചേരിയിലുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയ്ക്ക് നേരെ ചെരിപ്പേറുണ്ടായി. ഏറെ നേരം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അങ്കമാലിയില്‍ എല്‍.ഡി.എഫ്‌യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.
തിരുവനന്തപുരം ബാലരാമപുരത്തുണ്ടായ സംഘര്‍ഷത്തില്‍ ബാലരാമപുരം എസ്.ഐ വിജയകുമാറിന് പരിക്കേറ്റു. ഇവിടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയും കല്ലേറുണ്ടായി. കണ്ണൂര്‍ എടക്കാട് സിപിഎം ലീഗ് പ്രവര്‍ത്തകരും, കാഞ്ഞിരപ്പള്ളിയില്‍ സിപിഎംഎസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഏറ്റമുട്ടി.
സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളിലും മണ്ഡലങ്ങളിലും പോലീസ് ഇടപെട്ട് അഞ്ച് മണിക്ക് തന്നെ പ്രചരണം അവസാനിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേനയും പോലീസിനൊപ്പം കൊട്ടിക്കലാശത്തിന് സുരക്ഷ നല്‍കാന്‍ രംഗത്തിറങ്ങി.
അധികാരം പിടിക്കാന്‍ എല്‍.ഡി.എഫും, അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയും, ഭരണതുടര്‍ച്ചയ്ക്കായി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ കടുത്ത മത്സരമാണ് ഇക്കുറി തിരഞ്ഞെടുപ്പിലുണ്ടായത്. നല്ലൊരു ശതമാനം മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമായതോടെ അവസാനഘട്ട പ്രചരണവും ഇരട്ടി ആവേശത്തിലായിരുന്നു.
ഭരണതുടര്‍ച്ച ഉറപ്പായെന്നു യുഡിഎഫും വന്‍ വിജയം നേടുമെന്ന് ഇടതു മുന്നണിയും അവകാശപ്പെടുമ്പോള്‍ ഇരു മുന്നണികളെയും അമ്പരപ്പിക്കുന്ന വിജയമുണ്ടാകുമെന്നാണ് എന്‍ഡിഎയുടെ പറയുന്നത്.
അവസാന റൗണ്ടില്‍ മുന്നിലെത്തിയതിനാല്‍ ഭരണത്തുടര്‍ച്ചയില്‍ സംശയമേയില്ലെന്നാണ് യുഡിഎഫ് അവകാശവാദം. എ.കെ. ആന്റണിയുടെ പക്ഷംനോക്കുകയാണെങ്കില്‍ അക്രമ രാഷ്ട്രീയം, മദ്യനയം, വികസന സമീപനം എന്നീ മൂന്നു വിഷയങ്ങള്‍ ഇടതു മുന്നണിക്ക് തിരിച്ചടിയാകും. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു ബാലറ്റിലൂടെ ജനം മറുപടി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്.
വന്‍ വിജയം നേടുമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെയും വിലയിരുത്തല്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ്. ബിജെപി കോണ്‍ഗ്രസ് രഹസ്യ ധാരണയുണ്ടെന്ന ആരോപണം പാര്‍ട്ടി ആവര്‍ത്തിക്കുന്നു. ഇടതു പക്ഷം കണക്കു കൂട്ടുന്നത് 100 സീറ്റുമായി അധികാരത്തിലെത്തുമെന്നാണ്.
കേരളത്തില്‍ പട്ടിണിമരണമുണ്ടെന്ന യാഥാര്‍ഥ്യം മാത്രമാണു മോദി പറഞ്ഞതെന്ന് അമിത് ഷാ വിശദീകരിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം മുഖ്യമന്ത്രി വളച്ചൊടിച്ചതാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 140 സീറ്റിലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തുന്നത്.