ഷാനുവും കൂട്ടരും കെവിനെ തലയ്‌ക്കടിച്ചു ബോധം കെടുത്തി വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു…

കൊച്ചി:തട്ടിക്കൊണ്ടുപായ ഷാനുവും കൂട്ടാളികളും കെവിനെ തലയ്‌ക്കടിച്ചു . ബോധം പോയ കെവിനെ ഷാനുവും കൂട്ടുപ്രതികളും വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ഫോറന്‍സിക്‌ പരിശോധനയിലെ പ്രാഥമിക റിപ്പോര്‍ട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ്‌ നല്‍കിയ മൊഴിയും കൂട്ടിയിണക്കുമ്പോൾ ഈ നിഗമനത്തിലേക്കാണ്‌ എത്തുന്നത്‌.കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹത്തില്‍ കണ്ണിനുമുകളില്‍ ശക്‌തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത്‌ ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ്‌ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായത്‌. ഈ ക്ഷതം കെവിനെ അബോധാവസ്‌ഥയിലാക്കിയെന്നാണുഫൊറന്‍സിക്‌ സര്‍ജന്‍മാരുടെ നിഗമനം. തുടര്‍ന്ന്‌ ഷാനുവും സംഘവും ചേര്‍ന്ന്‌ കെവിനെ ആറ്റിലേക്ക്‌ എറിഞ്ഞതാവാം.

അനീഷ്‌ പോലീസിനു നല്‍കിയ മൊഴി ഇതു ശരി വെയ്‌ക്കുന്നതാണ്‌. കെവിനും അനീഷും വെവ്വേറെ വാഹനങ്ങളിലായിരുന്നു.തെന്‍മലയില്‍ കെവിന്റെ മൃതദേഹം കണ്ട സ്‌ഥലത്തിനുസമീപം തന്നെ കൊണ്ടുപോയ വാഹനം നിര്‍ത്തിയിരുന്നുവെന്നും ആ സമയം മുന്നിലെ വാഹനത്തില്‍നിന്നു കെവിനെ പുറത്തിറക്കി റോഡില്‍ കിടത്തുന്നത്‌ കണ്ടുവെന്നുമാണ്‌ അനീഷിന്റെ മൊഴി. അബോധാവസ്‌ഥയിലായ കെവിന്‍ മരിച്ചെന്നുകരുതി വെളളത്തിലെറിയാനുളള സാധ്യതയും പോലീസ്‌ തളളിക്കളഞ്ഞിട്ടില്ല. neenu-church-cry.jpg.image.784.410
വെള്ളം ഉള്ളില്‍ ചെന്നാണു മരണമെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. കെവിന്‍ സ്വയം വെളളം കുടിച്ച്‌ മരിച്ചതാണോ അതോ വെളളത്തില്‍ മുക്കിക്കൊന്നതാണോ എന്നറിയുന്നതിന്‌ എല്ലിലെ മജ്‌ജ വിശദമായ ഫോറന്‍സിക്‌ പരിശോധനകള്‍ക്കായി അയച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തില്‍ മര്‍ദനമേറ്റതും, വലിച്ചിഴച്ചതുമായ ഇരുപതിലേറെ മുറിവുകളുണ്ട്‌. ജനനേന്ദ്രിയത്തില്‍ ചതവുമുണ്ട്‌. മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നതായി പോസ്‌റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌. തട്ടിക്കൊണ്ടുപോയ ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചിരിക്കണം. വെള്ളത്തില്‍ 24 മണിക്കൂറും, കരയില്‍ പന്ത്രണ്ട്‌ മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.വിശദമായ ഫോറന്‍സിക്‌ പരിശോധനയിലൂടെ മാത്രമേ മരണകാരണത്തില്‍ വ്യക്‌തത വരൂ. ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട്‌ തയാറാക്കൂവെന്ന്‌ അധികൃതര്‍ പറഞ്ഞു.

ആത്തേമ്മമയം കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു ചാക്കോയെ ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും മാനേജര്‍ വെളിപ്പെടുത്തി.

സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷാനു ജാമ്യം ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ശനിയാഴ്ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്പനിയുടെ മാനേജര്‍ പ്രതികരിച്ചു.

സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനാല്‍ അപ്പോള്‍ തന്നെ അവധിയും നല്‍കി. എന്നാല്‍ പിന്നീട് ടി.വിയില്‍ നിന്നാണ് ബാക്കി കാര്യങ്ങള്‍ അറിഞ്ഞത്. ഷാനുവിനെ നാല് വര്‍ഷമായി അറിയാം. ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി.

Top