നോട്ട് നിരോധനത്തിന്റെ ഓര്‍മ്മയുമായി ഒരു കുഞ്ഞ്; ഖജാന്‍ജിയുടെ കുടുംബത്തിന്റെ ജീവിതം നിത്യ ദാരിദ്ര്യത്തില്‍

ന്യുഡല്‍ഹി: നോട്ട് നിരോധനത്തിന്റെ സമയത്ത് ഏറ്റവും ഉയര്‍ന്ന് കേട്ട പേരാണ് ഖജാന്‍ജി. നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി മാറിയെടുക്കാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ അമ്മ ബാങ്കിനു മുന്‍പില്‍ നില്‍ക്കുമ്പോഴായിരുന്ന ഖജാന്‍ജിയുടെ ജനനം. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രചരണായുധമാക്കുകയും ചെയ്തിരുന്നു.

ഖജാന്‍ജി എന്ന് അവന് പേരിട്ടത് ബാങ്ക് ജീവനക്കാരുമായിരുന്നു. പലരുടെയും രാഷ്ട്രീയ കളികളുടെ ആയുധമായി എങ്കിലും അവന്റെ ജീവിതം ഇപ്പോഴും അഴുക്കുചാലിലാണ്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ എട്ടിന് കള്ളപ്പണ വിരുദ്ധവാരമായി സര്‍ക്കാര്‍ ആചരിക്കുമ്പോഴാണ് ഖജാന്‍ജി തന്റെ ഒന്നാം പിറന്നാള്‍ അഴുക്കുചാലില്‍ ആഘോഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കിലെ ക്യുവിലുള്ള ജനനത്തിന്റെ പേരില്‍ അവന്റെ അമ്മയ്ക്ക് രണ്ടു ലക്ഷം രൂപ അഖിലേഷ് സര്‍ക്കാര്‍ നല്‍കി. എന്നാല്‍ കടം വീട്ടിയതോടെ അത് തീര്‍ന്നു. ഖജാന്‍ജിയുടെ ജനനത്തിനു മുന്‍പേ പിതാവ് മരണമടഞ്ഞിരുന്നു. അവന്റെ ജേഷ്ഠ സഹോദരനാകട്ടെ ക്ഷയരോഗിയുമാണ്. ഖജാന്‍ജിയെക്കൂടാതെ മക്കള്‍ വേറെയുണ്ട്. അച്ഛന്‍ മരിച്ചതോടെ അമ്മയോട് മക്കളെയുംകൊണ്ട് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഭര്‍തൃമാതാപിതാക്കള്‍. അമ്മ കൂലിവേലയ്ക്കു പോയി കിട്ടുന്ന വകകൊണ്ടാണ് ഇപ്പോള്‍ ഖജാന്‍ജിയുടേയും സഹോദരന്റെയും ജീവിതം.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് സ്വദേശികളാണ് ഖജാന്‍ജിയുടെ കുടുംബം. ഡിസംബര്‍ രണ്ടിനാണ് ഖജാന്‍ജിക്ക് അമ്മ സര്‍വേഷ് ജന്മം നല്‍കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഒമ്പത് മാസം ഗര്‍ഭിണിയായ അവര്‍ ഖജാന്‍ജിക്ക് ജന്മം നല്‍കുന്നത്. രാവിലെ മുതല്‍ ബാങ്കിന്റെ മുന്നില്‍ പ്രസവ വേദന സഹിച്ച് നിന്ന സര്‍വേഷിനെ നിര മറികടന്ന് പണം നല്‍കി അയക്കാന്‍ ബാങ്ക് ജീവനക്കാര്‍ തയ്യാറായിരുന്നില്ല. വൈകുന്നേരം വരെ ക്യൂവില്‍ നിന്ന് അവര്‍ അവിടെ കിടന്ന് പ്രസവിക്കുകയായിരുന്നു.

ഖജാന്‍ജിയുടെ ജനനത്തെ അന്നത്തെ യു.പി സര്‍ക്കാര്‍ ശരിക്കും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ താരവും ഖജാന്‍ജിയായിരുന്നു. സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപം നല്‍കി. എന്നാല്‍ പിതാവ് ബാക്കി വച്ചിട്ടുപോയ വന്‍ കടം വീട്ടിയതോടെ അവന്റെ ഖജാന്‍ജി ‘കാലിയായി’. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ട സ്ഥിതി കൂടി ആയി. മകന് നല്ല വിദ്യാഭ്യാസം നല്‍കണമെന്നു മാത്രമാണ് അമ്മയ്ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. അവന് ഒരിക്കല്‍ നല്ല ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Top