കൊല്ലപ്പെട്ട യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് സൗദി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താന്‍ സൗദി തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ‘സ്‌കൈ ന്യൂസ’ാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിയോട് ചേര്‍ന്ന കിണറ്റില്‍ നിന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട് തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവ് ഡോഗു പെരിന്‍ജെക് രംഗത്തെത്തിയിരുന്നു. ഖഷോഗിയുടെ മരണത്തിന് പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.