ദില്ലി: ഇന്ത്യയുടെ അഭിമാന താരങ്ങളായ ദീപ കര്‍മാക്കറിനും ജിത്തു റായ്ക്കും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. ഇത്തവണ അര്‍ജുന അവാര്‍ഡ് മലയാളികള്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
സ്റ്റിപ്പിള്‍ ചേസ് താരം ലളിത ബാബര്‍, ഹോക്കി താരം വിആര്‍ രഘുനാഥ്, ബോക്സിംഗ് താരം ശിവ് ഥാപ്പ, ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
പുരസ്‌കാരത്തിന് സാധ്യത കല്‍പിച്ചിരുന്ന മലയാളി താരങ്ങളായ അത്ലറ്റ് ടിന്റു ലൂക്കയ്ക്കും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലിനും പുരസ്‌കാരം ലഭിച്ചില്ല.
തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്ലറ്റ് ഓപി ജെയ്ഷെ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചില്ല. ക്രിക്കറ്റ് താരം വിരാട് കൊഹ്ലി ഖേല്‍രത്ന അവാര്‍ഡിന്റെയും, അജിങ്കെ രഹാനെ അര്‍ജുന അവാര്‍ഡിന്റെയും സാധ്യതാ പട്ടികയില്‍ ഉണ്ട്. എസ്‌കെ അഗര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.