ഫാദര്‍ യോഹനാന്റെ വൃക്ക ഖയറുനീസയ്ക്ക് ജീവിതം നല്‍കും വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്ന കാലത്ത് ആശ്വാസമായി നന്മയുള്ള വാര്‍ത്തകള്‍

കൊച്ചി: വര്‍ഗീയഷം വിഷം തുപ്പി തമ്മില്‍ തല്ലുന്ന കെട്ടകാലത്തിനിടയില്‍ നന്മയുടെ വസന്തം വിടര്‍ത്തി ചില വാര്‍ത്തകളും. ത്യാഗത്തിന്റെയും സ്നേഹത്തി ന്റെയും കരുണയുടേയും ഓര്‍മ്മപ്പെടുത്തലു കളുമായി എത്തുന്ന ഈ ക്രിസ്മസ് കാലത്ത് ഫാദര്‍ ഷിബു യോഹന്നാനും കാസര്‍കോട് സ്വദേശിനിയായ ഷെരീഫയുടെയും വൃക്കദാനങ്ങള്‍ പകരുന്നതും അത്തരമൊരു സാന്ത്വന സന്ദേശമാണ്.

വയനാട്ടില്‍ പള്ളി വികാരിയായ ഫാദര്‍ യോഹന്നാന്റെ വൃക്ക വൃക്ക കാസര്‍കോട് സ്വദേശിനിയായ ഖയറുന്നീസക്കും (25) ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ (53) വൃക്ക പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂര്‍ സ്വദേശിയായ കോഴിക്കാട്ടുതൊടി ഭാസ്‌കരനും (52) നല്‍കുന്നതോടെ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുപോലും ജാതിമത ഭ്രാന്തന്മാര്‍ കയറുപൊട്ടിക്കുന്ന ഇക്കാലത്ത് ഈ അവയവദാനങ്ങള്‍ മഹത്തായ സന്ദേശമാണ് പകരുന്നത്. എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ഇന്ന് നടക്കുന്ന ശസ്ത്രക്രിയയിലൂടെ ഫാ.ഷിബു യോഹന്നാന്റെ വൃക്ക ഖയറുന്നീസയുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരമൊരു മഹത്തായ സംരംഭത്തിന് എല്ലാവ രെയും കൂട്ടിയോജിപ്പിച്ചതും പുതുജീവിതത്തിന് വഴിയൊരുക്കിയതും ഫാ.ഡേവിസ് ചിറമ്മല്‍ ചെയര്‍മാനായ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ്. വയനാട് മീനങ്ങാടി കല്ലുമുക്ക് സെന്റ് ജോര്‍ജ് പള്ളി സഹവികാരിയും ചീങ്ങേരി സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ.ഷിബു യോഹന്നാന്‍ വൃക്ക നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിന് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രചോദനമായി.

എവിടെയോ ഇരുന്നുള്ള ഹയറുന്നീസയുടെ പ്രാര്‍ത്ഥനയാകാം ഇതിന് നിമിത്തമായതെന്ന് ഫാദര്‍ യോഹന്നാന്‍ വിശ്വസിക്കുന്നു. നേരത്തെ പള്ളിയുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ സമാഹരിച്ച് കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ഫാ.ഷിബു യോഹന്നാന്റെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരുന്നു. ഇത്തരത്തില്‍ വയനാട് മേഖലയില്‍ നിരവധി ജനോപകാര പദ്ധതികളിലുടെ ശ്രദ്ധേയനായ വികാരിയാണ് ഫാ. യോഹന്നാന്‍.

കാസര്‍കോട് മഞ്ചേശ്വരം കൊടലമംഗരു കേദക്കര്‍ വീട്ടില്‍ ഷരീഫയുടെ മകളും ചാവക്കാട് പാലയൂര്‍ എടപ്പുള്ളി ഷാഹുവിന്റെ ഭാര്യയുമാണു ഖയറുന്നീസ. ഒന്നര വര്‍ഷമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന നിര്‍ധന കുടുംബാംഗമായ ഖയറുന്നീസക്ക് വൃക്ക ലഭിക്കുന്നതോടെ പുതുജീവിതമാകും. ഇതേസമയം തന്നെ ഖയറുന്നീസയുടെ ഉമ്മ ഷരീഫ പട്ടാമ്പി സ്വദേശിയായ ഭാസ്‌കരനും വൃക്ക നല്‍കും.

Top