അബുദാബി: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച സുബൈദ ബീവി കാരുണ്യമുള്ളവരുടെ കരുണ തേടുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര അറാലമൂട് സ്വദേശിയും അബുദാബി അൽ കയ്യാം ബേക്കറിതൊഴിലാളിയുമായ അബൂബക്കർകുഞ്ഞിന്റെ ഭാര്യയുമായ സുബൈദ ബീവിയുടെ ഇരുവൃക്കകളും പ്രവർത്തനം നിലച്ചിട്ട് വർഷം ഒന്ന് പൂർത്തിയായി. ഒന്നര വർഷം മുമ്പാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ആദ്യം രണ്ടും, ഇപ്പോൾ മൂന്നും ഡയാലിസിസാണ് സുബൈദ ബീവിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. നിലവിൽ നൂറോളം ഡയാലിസിസ് ചെയ്തുകഴിഞ്ഞു. ഡയാലിസിസിനും മറ്റുമായി മാസത്തിൽ 50,000 രൂപക്ക് മുകളിൽ ചെലവ് വരും. മൂന്ന്‌പെൺമക്കളുടെ പിതാവായ അബൂബക്കർ കുഞ്ഞിന് ഇത്രയും വലിയ തുക താങ്ങുവാൻ കഴിയില്ല. ശരീരം മുഴുവൻ വേദനയിൽ പുളയുന്ന അബൂബക്കർകുഞ്ഞിന് 1,000 ദിർഹമാണ് മാസശമ്പളം.
കിട്ടുന്ന ശമ്പളം നിത്യവൃത്തികക് തന്നെ തികയാതെ കഷ്ടപ്പെടുന്ന ഇദ്ദേഹം ഭാര്യയെ ചികിത്സിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് . വയോവൃദ്ധനായ അബൂബക്കർകുഞ്ഞ് രോഗത്തിന്റെ
അടിമകൂടിയാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്ക് തന്നെ വൻതുക വേണം. ആറാലുമൂടിലെ പുറമ്പോക്ക് ഭൂമിയിലാണ് അബൂബക്കർകുഞ്ഞും കുടുംബവും താമസിക്കുന്നത്. ഇവിടെനിന്ന് ഏതുസമയത്തും ഇറക്കിവിടാമെന്ന അവസ്ഥയാണ്. വീടിന്റെ തണലായ ഭാര്യയെ നഷ്ടപ്പെടാതിരിക്കാൻ കാരുണ്യമുള്ളവരുടെ കനിവിനായി തേടുകയാണ് അബൂബക്കർകുഞ്ഞ്. ഇന്ത്യൻ ഓവർസീസ് ബേങ്ക് അക്കൗണ്ട് നമ്പർ 074001000004191, ആറാലുമൂട്, നെയ്യാറ്റിൻകര, തിരുവനന്തപുരം. ഫോൺ: 0559495260.