പരീക്ഷ പേടി കാരണം ആത്മഹത്യ ചെയ്തു എന്ന് കരുതിയ പത്താം ക്ലാസ് വിദ്യാർത്ഥിനി കാവ്യക്ക് എല്ലാവിഷയത്തിനും എ പ്ലസ്. കൂടെ പരീക്ഷയ്ക്കിരുന്ന അതേ സ്‌കൂളിലെ 82 പേര്‍ക്ക് എല്ലാത്തിനും എ പ്ലസ് കിട്ടിയപ്പോള്‍ സ്‌കൂളിന് ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം സ്ഥാനവും.
ആത്മാഭിമാനവും അതിലൂടെ സന്തോഷവും ഉണര്‍ത്തുന്ന വാര്‍ത്ത കേള്‍ക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും കാവ്യാ സുനില്‍ കൂട്ടുകാര്‍ക്കൊപ്പം ഇന്നില്ല. കൂടെ പഠിച്ചവര്‍ക്കും സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇത് നൊമ്പരം കൂടിയാകുന്നു.
കിളിമാനൂര്‍ ഗവ.എത്ത് എസ് എസില്‍ പരീക്ഷ എഴുതുകയും കഴിഞ്ഞ ഇരുപത്തി ഒന്നിന് തൂങ്ങി മരിക്കുകയും ചെയ്ത ചെങ്കികുന്ന് കശുവണ്ടി ഫാക്ടറിക്ക് സമീപം പ്ലാവിള വീട്ടില്‍ സുനില്‍ കുമാര്‍ രജനി ദമ്പതികളുടെ മകള്‍ കാവ്യാ സുനില്‍ ആണ് സ്വന്തം വിജയത്തിന്റെ മധുരം നുണയാതെ യാത്രയായത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരികയും പോലീസ് അന്വേഷിക്കുകയും ചെയ്തതോടെ വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ പഠിക്കുന്ന പനപ്പാംകുന്ന് സ്വദേശി ശ്രീ റാമി(23) നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ആണ് ആത്മഹത്യ ചെയ്തത് എന്ന് ആദ്യം ചിലര്‍ പ്രചരിപ്പിച്ചെങ്കിലും കാവ്യാ സുനിലിലെ നേരിട്ടറിയുന്ന പലരും അത് വിശ്വസിച്ചിരുന്നില്ല.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ശ്രീറാമിനെ അടുത്തറിയുന്ന കാവ്യാ സുനിലിന് ആ അടുപ്പം വിനയാവുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും മണിക്കൂറുകളോളം ഫോണില്‍ ശ്രീറാമിനെ ബന്ധപ്പെട്ടിരുന്നു. എന്നാണ് പുറത്തു വരുന്ന വിവരം.
ശരീരവും മനസും പങ്കു വച്ചവന്‍ ചതിക്കുമെന്നു പോലും കരുതാത്ത കുട്ടിക്കളി മാറാത്ത കാവ്യാ പരീക്ഷ ഫലം പുറത്ത് വന്നതോടെ വീണ്ടും കൂട്ടുകാര്‍ക്കിടയിലും നാട്ടിലും നൊമ്പരപ്പെടുത്തുന്ന ചര്‍ച്ചയാവുകയാണ്.