സോഷ്യല്‍ മീഡിയ കിളിനക്കോടിന് പിന്നാലെയാണ്; തരംഗമായി ഫേസ്ബുക്ക് ഗ്രൂപ്പ് ”കിളിനക്കോട് മഹാരാജ്യം”

തിരുവനന്തപുരം: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച കിളിനക്കോടിനെപ്പറ്റിയാണ്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം നടക്കുകയും അതിനെതിരെ പ്രതികരിച്ച് അവരിറക്കിയ വീഡിയോയും വാര്‍ത്തയായിരുന്നു. ആ പെണ്‍കുട്ടികള്‍ക്ക് മറുപടി നല്‍കി ബെസര്‍പ്പിന്റെ ചൊവയുള്ള ആണ്‍കുട്ടികളും രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ഗൗരവമേറിയതായി.

പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ച സംഘത്തിലെ നാല് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ പുരോഗമനങ്ങള്‍ ഉണ്ടാവുകയാണ്..പക്ഷേ സോഷ്യല്‍ മീഡിയ ഇപ്പോഴും കിളിനക്കോടിന് പിന്നാലെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കിളിനക്കോടിനെ ക്കുറിച്ച് എപ്പോഴും ചര്‍ച്ച ചെയ്യാനായി ഇപ്പോഴിതാ ഒരു ഫേസ്ബുക്ക് ഗ്രൂപ്പും..കിളിനക്കോട് മഹാരാജ്യം..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 19 ന് നിര്‍മ്മിച്ച ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ 10000 ല്‍ അധികം അംഗങ്ങളെയാണ് കിട്ടിയത്. ഇപ്പോള്‍ 20000 ല്‍ അധികം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

സദാചാരം പറഞ്ഞ നാട്ടുകാരെ പരഹസിക്കുന്ന ട്രോളുകളും അതിനെല്ലാം മറുപടിയായി കിളിനക്കോട്ടുകാരെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

kilinakkode troll3

 

kilinakkode troll 2

കിളിനക്കോട് എന്ന സ്ഥലം ഏറെക്കാലം പിന്നില്‍ ചിന്തിക്കുന്നവരാണെന്ന പെണ്‍കുട്ടികളുടെ വാക്കുകള്‍ മുന്‍നിര്‍ത്തി നിരവധി ട്രോളുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ രീതിയില്‍ തന്നെയാണ് കിളിനക്കോട് മഹാരാജ്യം എന്ന ഗ്രൂപ്പ്‌
പ്രവര്‍ത്തിക്കുന്നത്.

Top