ജീവിതം പലരും ആസ്വദിക്കുന്നത് പല രീതിയിലാണ്. ഇവിടെ ഇതാ രണ്ടുപേര്‍ തങ്ങളുടെ ജീവിതം ലോകം ചുറ്റിക്കറങ്ങാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനായി പണം കണ്ടെത്തുന്നതോ സ്വന്തമായി നീലച്ചിത്രം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയും. മൂന്നര പൗണ്ട് കൊടുത്താല്‍ ഇവരുടെ സെക്സ് വീഡിയോ കാണാനാകും. ഇവരാണ് 23-കാരിയായ കിമ്മും കാമുകന്‍ 28-കാരന്‍ പോളോയും.
ഒരു സെക്സ് പാര്‍ട്ടിയില്‍ മൂന്നുപേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കിമ്മും പോളോയും പരിചയപ്പെടുന്നത്. ജീവിതത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന ഇരുവരും അതോടെ കൂടുതല്‍ അടുത്തു. പിന്നീട് പ്രണയത്തിലായി. സ്വയം പ്രദര്‍ശിപ്പിക്കുന്നതിലുള്ള താത്പര്യമാണ് ഇരുവരെയും അടുപ്പിച്ചത്. തങ്ങളുടെ നീലച്ചിത്രം ചിത്രീകരിക്കാമെന്ന് അവര്‍ തീരുമാനിക്കുകയും അത് പിന്നീട് ഓണ്‍ലൈനില്‍ വില്‍ക്കുകയുമായിരുന്നു.
പോണ്‍ സിനിമാ രംഗത്തേക്ക് കടക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. പക്ഷേ, അതെങ്ങനെയാണെന്ന് ഒരുരൂപവുമില്ലായിരുന്നു. അതുകൊണ്ടാണ് സ്വയം നിര്‍മ്മിച്ച വീഡിയോ ഓണ്‍ലൈനായി വില്‍പനയ്ക്കുവെക്കാന്‍ തീരുമാനിച്ചത്. വീഡിയോ പെട്ടെന്ന് ചൂടപ്പം പോലെ വില്‍ക്കാന്‍ തുടങ്ങിയതോടെ, ഇരുവരും അവരുടെ സ്വപ്ന ജീവിതത്തിന് തുടക്കമിട്ടു. ലോകം ചുറ്റിക്കറങ്ങുക. ഇതിനൊപ്പം ശരീരം വിറ്റ് പണമുണ്ടാക്കാനും അവര്‍ സമയം കണ്ടെത്തുന്നു.
ഐടി പ്രൊഫഷണലുകളായിരുന്നു ഇരുവരും. രണ്ടുപേരും ഇപ്പോള്‍ ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ്. മുഴുവന്‍ സമയം പോണ്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍. ഒരു ഐടി കമ്പനിയിലെ ട്രാന്‍സ്ലേറ്ററായിരുന്നു കിം. പോളോ മീഡിയ ഡിസൈനറും. ഇരുവരുടെയും സുഹൃത്തായ യുവതിയാണ് ഇവരെ ഒരുമിപ്പിച്ചത്. ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇവര്‍ പരിചയപ്പെട്ടത്.
കിമ്മും പോളോയും കടുത്ത പ്രണയത്തിലാണെങ്കിലും സെക്സിന്റെ കാര്യത്തില്‍ ഇരുവരും വളരെ തുറന്ന മനസ്ഥിതിക്കാരാണ്. മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതിന് യാതൊരു തടസ്സവും ഇരുവരും ഉന്നയിക്കാറില്ല. എല്ലാം പണമുണ്ടാക്കാന്‍ വേണ്ടിയാകണമെന്നുമാത്രം. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ കാണ്‍കെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുന്നതാണ് ഇരുവരുടെയും താത്പര്യങ്ങളിലൊന്ന്. ഇത് പലയിടത്തും പ്രശ്നമായിട്ടുമുണ്ട്. ഇറ്റലിയില്‍ ഇരുവര്‍ക്കും പൊലീസ് പിഴയിട്ടു. ഫ്രാന്‍സില്‍ പൊലീസ് ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു.
സ്വന്തം വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വി്ല്‍ക്കുന്നതിന് മൈ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്സൈറ്റിന് ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. വീഡിയോകള്‍ വിറ്റതിലൂടെ ലഭിച്ച പണം കൊണ്ട് ഇതുവരെ വിവിധ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. സ്പെയിന്‍, ഫ്രാന്‍സ്, പോളണ്ട, ബെല്‍ജിയം, ഗ്രീസ്, മോണ്ടെനെഗ്രോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച കിമ്മും പോളോയും ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്.