ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകാവശ്യങ്ങള്‍ക്കായി ഉപേയാഗിക്കുന്നതായി ഡെയലിമെയിലിന്റെ വെളിപ്പെടുത്തല്‍. ഇതിനായി ഒരൂ കൂട്ടം കുട്ടികളെ അടിമകളായി വളര്‍ത്തുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലാസ്‌റൂമുകളില്‍ നിന്ന് കിംന്റെ സൈന്യം പിടിച്ചു കൊണ്ടുവരുന്ന കുട്ടികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കി കന്യകാത്വം ഉറപ്പു വരുത്തിയതിനു ശേഷമാണ് സംഘത്തിലേക്ക് എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
13വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ സംഘത്തിലുണ്ട്. കിം ജോംഗ് ഉന്നിനേയും അയാളോട് വിധേയത്വം പുലര്‍ത്തുന്ന അനുചരസംഘത്തേയും വിനോദിപ്പിക്കുക എന്നതാകും പരിശീലനം കഴിഞ്ഞിറങ്ങുപോള്‍ ഈ സംഘത്തിന്റെ ജോലി എന്ന് ഡെയ്‌ലിമെയ്ല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കാലത്ത് ഇത്തരം സംഘത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുകയും ചെയ്ത വനിതകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഡെയ്‌ലിമെയ്ല്ലുമായി പങ്കുവയ്ക്കുന്നുണ്ട്. മദ്യം ആവോളം വിളമ്പുന്ന സെക്‌സ് പാര്‍ട്ടികളിലെ ചെറിയ കളികളില്‍ തോല്‍ക്കുന്ന ലൈംഗിക അടിമകള്‍ക്ക് ഗുഹ്യഭാഗത്തെ രോമം ഷേവ് ചെയ്ത് കളയുന്നതുള്‍പ്പെടെയുള്ള ശിക്ഷകളാണ് നല്‍കുന്നത്.
സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സങ്കീര്‍ണ്ണമായ മസ്സാജിങ്ങ് വിദ്യകള്‍ മുതല്‍ പാട്ട്, ഡാന്‍സ് എന്നിവയില്‍ വരെ പരിശീലനം നല്‍കുന്നു. കിം ജോംഗ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുംഗ് ആണ് ഈ രീതി തുടങ്ങി വച്ചത്. ഉത്തരകൊറിയയുടെ രാഷ്ട്രപിതാവായി ഗണിക്കപ്പെടുന്ന കിം ഇല്‍ സുംഗിന്റെ മരണശേഷം അയാളുടെ മകന്‍ കിം ജോംഗ് ഇല്‍ അഛന്റെ രീതികള്‍ തുടര്‍ന്നു പോന്നു.
കിം ജോംഗ് ഇലിന്റെ മരണശേഷം അധികാരത്തിലേറിയ കിം ജോംഗ് ഉന്‍ ദുഃഖാചരണത്തിന്റെ ഭാഗമായി ഇത്രയും നാള്‍ ഈ രീതി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പക്ഷേ, ഈ അടുത്തിടെ ‘ഗിപ്പ്യുംജോ’ എന്നറിയപ്പെടുന്ന ഈ സംഘത്തെ വീണ്ടും സജ്ജമാക്കാന്‍ കിം ജോംഗ് ഉന്‍ ഉത്തരവിട്ടിരിക്കുകയാണ്. പ്രമുഖ ദക്ഷിണ കൊറിയന്‍ ദിനപ്പത്രമായ ചോസുന്‍ ഇല്‍ബൊയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചെറുപ്രായത്തിലേ ഗിപ്പ്യുംജോയില്‍ അച്ഛനമ്മമാരുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ചേര്‍ക്കുന്ന ഇത്തരം പെണ്‍കുട്ടികളെ 20 വയസിനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുകയാണ് പതിവ്. സൈനികരില്‍ നിന്ന് കിം ജോംഗ് ഉന്‍ പ്രതീക്ഷിക്കുന്ന ഏകകാര്യമായ വിശ്വസ്തതയ്ക്കുള്ള പ്രതിഫലാമാണ് ഇത്.