പാരിസ്:പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദഷിയാനെ അക്രമികള്‍ തോക്കിന് മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി മുഖം മറച്ച് പൊലീസ് ആണെന്ന് പറഞ്ഞ് എത്തിയവരാണ് തനിക്കു നേരെ തോക്ക് ചൂണ്ടിയതെന്നും കര്ദാഷിയാന് പറഞ്ഞു.ഈ സംഭവം നടക്കുന്ന സമയത്ത് ന്യൂയോര്‍ക്കില്‍ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കര്‍ദാഷിയാന്റെ ജീവിത സുഹൃത്ത് കെയ്ന്‍ വെസ്റ്റ്. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ കെയ്ന്‍ വെസ്റ്റ് പരിപാടി നിര്‍ത്തി.
പൊലീസ് വേഷം ധരിച്ചെത്തിയ മോഷ്ടാക്കള്‍ പാരിസിലെ ഒരു ആഡംബര ഹോട്ടലില്‍വെച്ചാണ് കിമ്മിനെ ആക്രമിച്ചത്. കിമ്മിനെ ബാത്ത്റൂമില്‍ പൂട്ടിയിട്ടാണ് വിലപിടിപ്പുള്ള ആഭരണങ്ങളടക്കം കോടികളുടെ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏകദേശം 73 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പറയുന്നു. 6.7 മില്യന്‍ ഡോളറിന്‍െറ ആഭരണപ്പെട്ടി, 4.5 മില്യന്‍ ഡോളറിന്‍െറ മോതിരം എന്നിവ കവര്‍ച്ചക്കിരയായി. അഞ്ചു പേരാണ് മോഷണസംഘത്തിലുണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കിം പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനാണ് നഗരത്തിലെത്തിയത്.