ഇന്റർനാഷണൽ ഡെസ്‌ക്
ന്യൂയോർക്ക്: അമേരിക്കയെ വിറപ്പിക്കാൻ തങ്ങളുടെ വൻ ആയുധ ശേഖരം പ്രദർശിപ്പിച്ച് സൈനിക അഭ്യാസത്തിലൂടെ ഭീഷണിപ്പെടുത്തിയ ഉത്തരകൊറിയയുടെ ആയുധ ശേഖരങ്ങൾ വ്യാജമെന്നു അമേരിക്കൻ ഇന്റലിജൻസ് മുൻ മേധാവി. ഇറാഖിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈന്റെ ഗതിയാവും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെന്നാണ് അമേരിക്കൻ മുൻ ഇന്റലിജൻസ് മേധാവി മൈക്കിൾ പ്രഗന്റിന്റെ വിലയിരുത്തൽ.
ഉത്തര കൊറിയൻ സ്ഥാപകനും ഭരണാധികാരിയുമായിരുന്ന കിം ഇൽ സുങ്ങിന്റെ 105 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻനടത്തിയ സൈനിക അഭ്യാസത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച ആയുധങ്ങളുടെ ആധികാരികതയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. ഉത്തരകൊറിയൻ തലസ്ഥാനമായ പയോങ്ഗ്യാങ്ങിൽ നടന്ന പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളിൽ ഏറെയും ഡമ്മിയാണെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളിൽ ഏറെയും ഡ്മ്മിയാണെന്നും, സൈനികർ ധരിച്ചിരുന്ന സൺഗ്ലാസുകൾ പോരാട്ടത്തിനു പറ്റിയ രൂപത്തിൽ ഉള്ളവയല്ലെന്നുമാണ് ഇപ്പോൾ അമേരിക്കൻ ഇന്റലിജൻസ് വിഭാഗം പറയുന്നത്. കളിപ്പാട്ടത്തിനു തുല്യമായ ഡിസൈനുകളാണ് ഈ ആയുധങ്ങൾക്കെല്ലാം ഉള്ളത്. ഉത്തരകൊറിയൻ കമാൻഡോകൾ എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും അസൾട്ട് റൈഫിളുകളുമായി പരേഡിന്റെ മുൻ നിരയിൽ നിൽക്കുന്ന കാഴ്ചകളാണ് ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, തോക്കുകളിൽ സ്ഥാപിച്ചിരുന്ന ഗ്രനേഡുകൾ വല്ലാതെ മുഴച്ചു നിൽക്കുന്നവയാണെന്നും, അവയ്ക്കു ക്രിത്രിമത്വം തോന്നിയിരുന്നതായും അമേരിക്കൻ ഇന്റലിജൻസ് വിഭാഗ്ം നടത്തിയ വിശദപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തോക്കിനൊപ്പം കണ്ട വെടിയുണ്ടകൾ അടിക്കടി ജാമാകുന്ന രീതിയിലുള്ളതാണെന്നും, ഇത് പ്രവർത്തന ക്ഷമമാകുമെന്നു കരുതാനാവില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ഇവർ സ്വയംനിർമിച്ച എകെ 47 തോക്കുകൾ കൃത്യമായി ലോഡ് ചെയ്യാനാവുമോ എന്ന കാര്യത്തിൽ പോലും ഇപ്പോൾഅമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിൽ ഇറാഖിനെ ആക്രമിച്ച അമേരിക്കയെ ചെറുത്തു നിന്ന സദാം ഹുസൈന്റെ അത്ര പോലും ചെറുത്തു നിൽപ്പു നടത്താൻ കിമ്മിനും സംഘത്തിനും സാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അമേരിക്കൻ ഏജൻസികൾ സംശയത്തിലാണ്.