രോഗികളെ കൊന്നുപിഴിയും കൂട്ടിനെത്തുന്ന ബന്ധുക്കള്‍ക്കുമേലെയും കിംസിന്റെ പകല്‍ക്കൊള്ള; അന്യായമായ പാര്‍ക്കിങ് ഫീസ് വാങ്ങി കിംസ് നേടുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ചികിത്സയുടെ പേരില്‍ കൊല്ലാക്കൊലചെയ്യുന്നുവെന്ന് ആരോപണമുയര്‍ന്ന കിംസ് ആശുപത്രിയില്‍ രോഗികളെയും ബന്ധുക്കളേയും പാര്‍ക്കിങ് ഫീസിന്റെ പേരില്‍ പിഴിയുന്നു. ആശുപത്രി ഗെയ്റ്റിനുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ 20 രൂപയാണ് ഫീസ് കൊടുക്കണം. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കുമുള്ള പാര്‍ക്കിങ് സംവിധാനം ഒരുക്കേണ്ടത് ആശുപത്രിയുടെ കടമയാണ്. എന്നാല്‍ ഇത് അവഗണിച്ച് നിയമവിരുദ്ദമായി ഫീസ് പിരിക്കാനാണ് മനേജ്‌മെന്റ് ശ്രമിക്കുന്നത്.

ദിനംപ്രതി ആയിരത്തിലേറെ വാഹനങ്ങളാണ് രോഗികളുമായി ഇവിടെയെത്തുന്നത്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ത്തന്നെ പ്രതിദിനം ലക്ഷക്കണക്കിനു രൂപയാണ് ആശുപത്രി അധികൃതരുടെ വരുമാനം. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ് ഈ ആശുപത്രിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും. ആശുപത്രി ഈടാക്കുന്ന ഭീമമായ ചികിത്സാച്ചെലവ് താങ്ങാന്‍ അത്തരക്കാര്‍ക്കേ കഴിയൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, റി-ഇംപേഴ്സ്മെന്റ് പദ്ധതിയുള്ളതിനാല്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരും, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബന്ധുക്കളും ഇവിടെ എത്താറുണ്ട്. കടംവാങ്ങിയും, പലിശക്കെടുത്തും ചികിത്സാഫീസ് അടക്കാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരും ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. കിംസിന്റെ ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാന്‍ ഒരു സംഘന പോലും മുന്നോട്ട് വരുന്നില്ലെന്നതാണ് കിംസ് മുതലാളിയുടെ വിജയം.

Top