കി്മ്മിനെ അമേരിക്ക കൊല്ലും: രഹസ്യ പദ്ധതിയുമായി അമേരിക്ക

സ്വന്തം ലേഖകൻ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താൻ രഹസ്യപദ്ധതിയുമായി അമേരിക്ക. കിമ്മിനെ വിഷം നൽകിയോ, വിഷദ്രാവകം ശ്വസിപ്പിച്ചോ കൊലപ്പെടുത്തുന്നതിനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത.
ചൈന, റഷ്യ, ക്യൂബ തുടങ്ങി വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങളുമായി മാത്രം ബന്ധമുള്ള കിം ജോങ് ഉന്നിന് ‘പുറം ലോക’ സഞ്ചാരമില്ലാത്തതിനാൽ ഉത്തര കൊറിയയിൽ തന്നെ ചാരന്മാരെ ഉപയോഗിച്ച് വധിക്കാൻ അമേരിക്ക പദ്ധതി തയ്യാറാക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തര കൊറിയയുമായി ഒരു ഏറ്റുമുട്ടലിനു പോയാൽ ഹൈഡ്രജൻ ബോംബ് കൈവശമുള്ള ഉത്തര കൊറിയ ദക്ഷിണ കൊറിയയിലും ജപ്പാനിലും വലിയ നാശം വിതക്കാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

ആണവശക്തിയായ ഉത്തര കൊറിയയെ തളയ്ക്കാൻ ആ രാജ്യത്തെ പൂർണ്ണമായും ശവപ്പറമ്പാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അമേരിക്കൻ ഭരണകൂടം കരുതുന്നു.

ലോകത്ത് വൻ പ്രത്യാഘാതമുണ്ടാക്കുന്ന അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തന്നെ ഇല്ലായ്മ ചെയ്യാനുള്ള പുതിയ പദ്ധതിയത്രെ.

അയൽ രാജ്യമായ ദക്ഷിണ കൊറിയയുടെ സഹായം ഇതിനായി സി.ഐ.എ തേടിയതായാണ് റിപ്പോർട്ടുകൾ.

ശത്രുവിന്റെ നിഴൽ പോലും സ്വന്തം രാജ്യത്തെ ജനങ്ങളുടെ മേൽ വീഴാതിരിക്കാൻ സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും കർശന വിലക്കുള്ള ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിനെതിരായ നീക്കം സിഐഎയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

കനത്ത സുരക്ഷയിൽ വിശ്വസ്തരുടെ കവചത്തിൽ കഴിയുന്ന ഈ ഏകാധിപതിയുടെ മൃഗീയമായ ശിക്ഷാരീതികൾ നേരിട്ട് കാണുന്നവർ എന്തൊക്കെ പ്രതിഫലവും സംരക്ഷണവും വാഗ്ദാനം ചെയ്താലും ജീവൻ പണയം നൽകുന്ന ഏർപ്പാടിന് നിൽക്കുമോ എന്ന സംശയം വാർത്ത പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമം തന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

എന്നാൽ ലോകത്ത് വമ്പൻ നെറ്റ് വർക്കും ആധുനിക സംവിധാനങ്ങളുമുള്ള അമേരിക്ക സാധ്യമായ എല്ലാ വഴികളും ഇക്കാര്യത്തിൽ തേടുമെന്ന് തന്നെയാണ് വിലയിരുത്തൽ.

കിം ജോങ് ഉൻ വേട്ടപ്പട്ടികളെ വിട്ട് കടിച്ച് കീറി കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെ സി.ഐ.എ നോട്ടമിട്ട് കഴിഞ്ഞതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

യുഎന്നിനെക്കൊണ്ട് കടുത്ത ഉപരോധം സൃഷ്ടിക്കുവാൻ അമേരിക്ക ഇപ്പോൾ ഇടപെടൽ നടത്തുന്നത് ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിനെതിരെ ജനരോക്ഷമുണ്ടാക്കുന്നതിനും സൈന്യത്തിൽ വിള്ളൽ ഉണ്ടാക്കുന്നതിനും വേണ്ടിയാണെന്നും പറയപ്പെടുന്നു.

സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് ഭരണം തകർക്കാൻ ഇടപെട്ട സി.ഐ.എയുടെ കഴുകൻ കണ്ണുകൾ കിം ജോങ് ഉന്നിന്റെ ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള സാധ്യതയും സജീവമാണ്.

ഇതിനിടെ കിം ജോങ് ഉന്നിനെ മാത്രം ലക്ഷ്യമിട്ട് മിസൈലാക്രമണം ‘കൃത്യമായി’ നടത്താനുള്ള സാഹചര്യം പൂർണ്ണമായും ഒത്തുവന്നാൽ അമേരിക്ക അത് ഉപയോഗപ്പെടുത്തിയേക്കുമെന്ന മുൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥന്റെ പ്രതികരണവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

Top