കാല്‍പന്ത് മാമാങ്കത്തിലെ ഉദ്ഘാടന മത്സരത്തില്‍ റഷ്യയും സൗദിയും ഏറ്റമുട്ടിയപ്പോള്‍ ലോകം ആവേശത്തോടെയാണ് കളി വീക്ഷിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ റഷ്യയുടെ ആദ്യ ഗോള്‍. ഗ്യാലറി ആവേശത്തോടെ ആര്‍പ്പു വിളിച്ചു. ഗ്യലറിയില്‍ ആരാധകര്‍ക്കൊപ്പം കളി കാണാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാനും എത്തിയിരുന്നു. റഷ്യയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ പുഡിന്‍ സല്‍മാന്‍ രാജകുമാരന് കൈ കൊടുത്തു. റഷ്യയുടെ ഓരോ ഗോള്‍ പിറന്നപ്പോഴും ഇതുതന്നെ സംഭവിച്ചു. ഏറെ കൌതുകമുണര്‍ത്തുന്നതായിരുന്നു ഈ കാഴ്ച. ഏഷ്യന്‍ കരുത്തുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് റഷ്യ തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ റഷ്യക്ക് മൂന്ന് പോയിന്റായി.
റഷ്യക്ക് വേണ്ടി ഗസിന്‍സ്‌കി, ചെറിഷേവ്, ഡിസ്യുബ, ഗോലോവിന്‍ എന്നിവരാണ് ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് രണ്ടു ഗോളുകളാണ് നേടിയത്. ഇതുവരെ ഒരു ആതിഥേയ രാജ്യത്തിനും ഉദ്ഘാടന മല്‍സരത്തില്‍ തോല്‍വി നേരിട്ടിട്ടില്ല. 15 തവണയും ആതിഥേയര്‍ ജയത്തോടെ തുടങ്ങിയപ്പോള്‍ ആറു തവണ ആതിഥേയ രാജ്യം സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഇത്തവണ റഷ്യയും ആ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചു.