ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങള്‍ വിവാദത്തില്‍ പെട്ട് ഷാഹിദ്- മിറ ജോഡികള്‍. ഷാഹിദ് കപൂറും മിറ രാജ്പുതും ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സാണ്. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഇരുവരുടെ ഈ പ്രവര്‍ത്തി തീര്‍ത്തും മോശമായെന്ന അഭിപ്രായുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധ നേടുക എന്ന ലക്ഷ്യം വെച്ചുണ്ടാണ് മിറ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ ഇതിനെ സദാചാര വിരുദ്ധമെന്നും പറുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെ തന്നെയാണ് അപമാനിച്ചിരിക്കുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്.
ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇങ്ങനെ അല്ല ആശംസ നേരേണ്ടതെന്നും ഇവര്‍ പറയുന്നു.
മാന്യമായി ആശംസകള്‍ നേര്‍ന്ന പല പ്രമുഖരെയും കണ്ടു പഠിക്കാന്‍ പറയുന്നവരും ഉണ്ട്. വിരാടിനെയും അനുഷ്‌കയെയും കണ്ടു പഠിക്കാന്‍ പറയുന്നവരും ഒട്ടും കുറവല്ല. ചിത്രത്തെ പിന്തുണച്ച ആരാധകര്‍ പറയുന്നത് ഭാര്യഭര്‍ത്തൃ ബന്ധത്തില്‍ വരെ സദാചാരം കണ്ടെത്തുന്നത് മാനസിക പ്രശ്‌നമാണെന്നും ചികിത്സ നേടണമെന്നുമാണ്. എന്തായാലും ഈ താരജോഡികളുടെ പ്രണയ ചുംബനമാണ് ഇപ്പോള്‍ താരലോകത്തെ ചൂടന്‍ വാര്‍ത്ത.