ഗായകനെ പരസ്യമായി ചുംബിച്ച യുവതിക്ക് സൗദിയില്‍ തടവുശിക്ഷ

സൗദി :മക്ക ക്രിമിനല്‍ കോടതിയാണ് സൌദി സ്വദേശിയായ യുവതിയെ ഒരുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. ജൂലൈ പതിമൂന്നിന് തായിഫില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഓടിക്കയറിയ യുവതി ഗായകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടാണ് യുവതിയെ പിടിച്ചുമാറ്റിയത്. സംഭവം വിവാദമായതോടെ യുവതിയെ അറസ്റ്റ് ചെയ്തു.
നാലുമാസത്തോളമായി വിചാരണതടവുകാരിയായി കഴിഞ്ഞതിനാല്‍ ഇനി ആറുമാസത്തെ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് മക്ക ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചതായി സൌദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തബന്ധമില്ലാത്ത പുരുഷന്മാരുമായി സ്ത്രീ അടുത്തിടപഴകുന്നത് വിലക്കുള്ള സൌദിയില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.

Top