
കൊച്ചി: ചുംബന സമരത്തിലൂടെ മാധ്യമങ്ങളില്ലൂടെ വളര്‍ന്ന് പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ട് തകര്‍ന്ന് തരിപ്പണമായ രാഹുല്‍ പശുപാലനും രശ്മിയും ഇപ്പോഴെവിടെ. സുഹൃത്തുക്കള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്ക്കോപോലും ഇവര്‍ എവിടെയുണ്ടെന്ന് അറിയ്യില്ല. ഇവരെ അന്വേഷിച്ച മാധ്യമങ്ങളും ഇത് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താമസിക്കുന്ന ഫ്ളാറ്റില്‍ ജയില്‍ വാസത്തിനുശേഷം തിരിച്ചെത്തിയെങ്കിലും മറ്റുവീട്ടുകാരുടെ പ്രതിഷേധം മൂലം സ്ഥലം കാലിയാക്കുകയായിരുന്നു. പീന്നിട് ഇവര്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കു വല്ലിയ നിശ്ചയമില്ല.
നെടുമ്പാശേരിയില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴായിരുന്നു കൊച്ചി പോലീസ് ഇരുവരെയും പിടികൂടിയത്. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനും കോടതി നടപടികള്ക്കുംശേഷം ജാമ്യത്തിലിറങ്ങിയ ഇരുവരും ഇപ്പോള്‍ ആര്‍ക്കും പിടികൊടുക്കാതെ ഒളിവിലാണ്. രാഹുല്‍ പശുപാലനും രശ്മിക്കും ജാമ്യത്തിലിറങ്ങുന്നത് ഫെബ്രുവരി പതിനെട്ടിനാണ്. സോഷ്യല്‍മീഡിയ ഇല്ലെങ്കില്‍ ജീവിതം തന്നെ ബോറടിക്കുമെന്ന് പറഞ്ഞ ദമ്പതികളെ പിന്നീട് ആരും കണ്ടിട്ടില്ല.
ഇരുവരും ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കുമെന്ന കൗതുകമാണ് ഇവരെ തേടാന്‍ രാഷ്ട്രദീപികയെയും പ്രേരിപ്പിച്ചത്.കൊച്ചിയിലെ ഫല്‍റ്റില്‍ നിന്ന് ഇവര്‍ താമസം മാറ്റിയിരുന്നു. ഫല്‍റ്റിലെ മറ്റു കുടുംബങ്ങളുടെ എതിര്‍പ്പ് മൂലമായിരുന്നു ഇത്. ജാമ്യം കിട്ടിയശേഷം ഇവര്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നതായി അയല്‍ക്കാരും പറയുന്നു. പിന്നീട് അറിവൊന്നുമില്ല. ചുംബന സമരം കത്തിനിന്ന സമയത്ത് രശ്മി ഉപയോഗിച്ചിരുന്ന എന്ന നമ്പറിലേക്ക് ദീപിക റിപ്പോര്‍ട്ടര്‍ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടിയെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാമ്യത്തിലിറങ്ങിയശേഷം അഭിമുഖത്തിനായി പല മാധ്യമ പ്രവര്‍ത്തകരും ബന്ധപ്പെട്ടെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറിയിരുന്നുവത്രേ. കേരളത്തിലെ ആദ്യത്തെ ബിക്കിനിമോഡലെന്ന നിലയിലാണ് രശ്മി നായര്‍ പ്രശസ്തയാകുന്നത്. കോളജ് പഠനകാലത്താണ് രാഹുലും രശ്മിയും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് ബന്ധം വന്നെത്തുന്നതും. ഐടി കമ്പനിയിലെ ജോലി രാജിവച്ച് സിനിമലക്ഷ്യവുമായി ഇരുവരും നീങ്ങുന്നതും കിസ് ഓഫ് ലവിന്റെ പ്രവര്ത്തനത്തിലേക്കെത്തുന്നതും ഒടുവില്‍ പിടിക്കപ്പെടുന്നതും പിന്നീടുള്ള ചരിത്രം. ഇവര്‍ അറസ്റ്റിലായശേഷം രശ്മിയുടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും രാഹുല്‍ പശുപാലന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നില്ല. കേസില്‍ പിടിക്കപ്പെട്ടതിനു ശേഷം അടുത്ത സുഹൃത്തക്കളെ പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും രാഹല്‍ പശുപാലനും ഭാര്യയേയും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ തിരക്കുന്നുണ്ടെന്നതാണ് ഏക സമാധാനം..