കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിക്കെതിരെ പടനയിച്ച് പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് നേതാവിന് സിപിഎമ്മില്‍ ഗംഭീര സ്വീകരണം. നേതൃത്വ പദവി നല്‍കിയാണ് സിപിഎം ഈ നേതാവിനെ പാര്‍ട്ടിയില്‍ പരിഗണന നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ മലയോര ക്രിസ്ത്യന്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം ജില്ലാകമ്മിറ്റിയുടെ പ്രതീക്ഷ.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രതിപക്ഷ നേതാവും, ജില്ലയിലെ മുതിര്‍ന്ന് നേതാവുമായ അഡ്വ.കെ.ജെ ജോസഫിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്തു.
മുന്‍ ബീഫെഡ് ചെയര്‍മാന്‍ കൂടിയായ കെ.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിക്കെതിരേ പ്രസ്താവനകള്‍ നടത്തിയതാണ് അവിടെ നിന്നും പുറത്താകാന്‍ കാരണം. മാത്രമല്ല പേരാവൂര്‍ നിയമ സഭാ മണ്ഢലത്തില്‍ അഡ്വ. സണ്ണി ജോസഫുമായും ചില ഏറ്റുമുട്ടലുകള്‍ നടത്തുകയും വിവാദമാവുകയും ചെയ്തിരുന്നു
കോണ്‍ഗ്രസിനു വേണ്ടി കണ്ണൂരിലേ ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും കെ.ജെ.ജോസഫായിരുന്നു. കര്‍ഷക കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് എത്തിയതോടെ മലയോരത്ത് കോണ്‍ഗ്രസിന് ഇത് ക്ഷീണം ചെയ്യുമെന്നും സി.പി.എം വിലയിരുത്തുന്നു