കോഴിക്കോട്∙ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മല്സരത്തിനൊരുങ്ങുന്നതായി സൂചന . പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം ആര്‍എംപി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം വിവരം.
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലമാണ് പിണറായി വിജയനുവേണ്ടി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ മല്‍സരിക്കാന്‍ ആര്‍എംപി നേതൃത്വം ഒരുക്കം തുടങ്ങിയതായും വിവരമുണ്ട്. രമ മല്സരിക്കുന്നുണ്ടെങ്കില് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും അറിയുന്നു.ഈ മാസം അവസാനം ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പിണറായിക്കെതിരായ മല്‍സരത്തിനു രമ മാനസികമായി ഒരുങ്ങിയതായി രമയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലേയും തൃശ്ശൂരിലേയും പ്രധാനപ്പെട്ട സീറ്റുകളിലടക്കം ആര്‍എംപി 20 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളിലാണ് മത്സരിക്കുക. കെ.കെ രമ വടകരയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ മത്സരിക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലെ ചില സീറ്റുകളിലും മത്സരിക്കും.