വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയ്ക്കു നേരെ കയ്യേറ്റം

കോഴിക്കോട് :വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിലായിരുന്നു രമ. ഈ ഏരിയയില്‍ പ്രചരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞാണ് രമയുടെ കൈ പിടിച്ച് തിരിച്ചത്.

ചന്ദ്രശേഖരനെ വെട്ടിയപോലെ വെട്ടിപീസാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായും ആര്‍എംപി ആരോപിച്ചു. തന്നെ കയ്യേറ്റം ചെയ്തത് സിപിഎം എസ് എഫ് ഐ പ്രവര്‍ത്തകരാണെന്ന് കെക രമ പറഞ്ഞു. രമ വടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top