![](https://dailyindianherald.com/wp-content/uploads/2016/04/ALPPY-.png)
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.ഐ.എമ്മിലെ വിഭാഗീയതയാണ് സ്മാരകം ആക്രമിക്കപ്പെട്ടതിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരെ തന്നെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.വി.എസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ്.പി.ചന്ദ്രന്, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികള്‍.
കഞ്ഞിക്കുഴിയിലെ സി.പി.ഐ.എം.വിഭാഗീയതയെത്തുടര്‍ന്ന് പ്രതികള്‍ തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമയുടെ തലഭാഗത്ത് അടിച്ചെന്നാണ് കേസ്. കേസിലെ പ്രധാന സാക്ഷികളും സി.പി.എമ്മുകാരാണ്. വിമതനീക്കം നടന്ന കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിലെ തര്‍ക്കങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച എതിര്‍പ്പുമാണ് സംഭവത്തിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഔദ്യോഗികപക്ഷത്തിനെതിരെ ജനവികാരം ഇളക്കിവിടാന്‍ പ്രതികള്‍ സംഭവം ആസൂത്രണം ചെയ്തെന്നാണ് പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍. 2013ന് നവംബര്‍ ഒന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.