സി.പി.എം-മാണി ബന്ധം സംസ്ഥാന തലത്തില്‍ ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി

കണ്ണൂര്‍: സി.പി.എം-മാണി ബന്ധം സംസ്ഥാന ലവലിലേക്ക് ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി.എം.ജി. സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ. ബാബു സെബാസ്‌റ്റ്യനെ ഡമ്മിയാക്കി കണ്ണൂര്‍ സര്‍വകലാശാലയില്‍ സി.പി.എം. ഭരണം പിടിച്ചു. കോട്ടയത്ത്‌ ഉരുത്തിരിഞ്ഞ കേരളാ കോണ്‍ഗ്രസ്‌ (എം) ബാന്ധവത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണു കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കിയിരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട്. .കോട്ടയത്തെ വിവാദസഖ്യത്തിന്റെ സമയത്തുതന്നെയാണു കേരളാ കോണ്‍ഗ്രസ്‌ (എം) നോമിനിയായ എം.ജി. വൈസ്‌ ചാന്‍സലര്‍ക്കു കണ്ണൂര്‍ സര്‍വകലാശാലയുടെ ചുമതല നല്‍കിയത്‌. സമീപത്തുള്ള കാലിക്കറ്റ്‌, വെറ്ററിനറി, മലയാളം സര്‍വകലാശാലകളിലെ വി.സിമാരെ പരിഗണിക്കാതെ എഴു ജില്ലകള്‍ക്കപ്പുറമുള്ള എം.ജി. വൈസ്‌ ചാന്‍സലര്‍ക്കു ചുമതല നല്‍കിയതിനു പിന്നില്‍ ഭരണം കൈയടക്കാനുള്ള രാഷ്‌ട്രീയനീക്കമായിരുന്നു എന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോ: ഖാദര്‍ മാങ്ങാട്‌ വിരമിച്ചതിനേത്തുടര്‍ന്ന്‌ യു.ജി.സി. ചട്ടങ്ങളുടെയും കോടതിവിധികളുടെയും കുരുക്കില്‍പെട്ട്‌ വി.സി. നിയമനം അനിശ്‌ചിതമായി നീളുന്നതിനിടെയാണു ഡോ: ബാബു സെബാസ്‌റ്റ്യനു കണ്ണൂര്‍ സര്‍വകലാശാലയുടെ അധികച്ചുമതല നല്‍കിയത്‌. വി.സിയുടെ ഓഫീസില്‍നിന്ന്‌ യു.ഡി.എഫ്‌. അനുകൂലസംഘടനയായ യൂണിവേഴ്‌സിറ്റി സ്‌റ്റാഫ്‌ ഓര്‍ഗനൈസേഷനില്‍പെട്ട ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലംമാറ്റുകയും ചെയ്‌തു. പകരം സി.പി.എം. അനുകൂല ജീവനക്കാരെ നിയമിച്ചു. മാസത്തില്‍ ഒന്നോരണ്ടോ തവണ മാത്രമാണു കോട്ടയത്തുനിന്നു ബാബു സെബാസ്‌റ്റ്യനു കണ്ണൂര്‍ സര്‍വകലാശാലാ ആസ്‌ഥാനത്ത്‌ എത്താന്‍ സാധിക്കുന്നത്‌.kodiyeri-km-mani
ഈ സാഹചര്യത്തില്‍, ഇടതനുകൂല എംപ്ലോയീസ്‌ യൂണിയന്റെ മുതിര്‍ന്ന നേതാക്കളിലൊരാളയ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ എം. രാമചന്ദ്രനാണു വി.സിയുടെ ഓഫീസ്‌ ചുമതല. സംസ്‌ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും മുന്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ നിയമിച്ച വിസിമാരാണുള്ളത്‌. ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കിയാല്‍ ഭരണത്തില്‍ യു.ഡി.എഫ്‌. ഇടപെടലുണ്ടാകുമെന്നതിനാലാണു കേരളാ കോണ്‍ഗ്രസ്‌ (എം) നോമിനിയെ നിയോഗിക്കാന്‍
കാരണം. അടിയന്തരസാഹചര്യത്തില്‍പോലും കോട്ടയത്തുനിന്നു കണ്ണൂരിലെത്തി ചുമതല നിര്‍വഹിക്കുക പ്രയാസകരമാണ്‌. സര്‍വകലാശാലയുടെ അക്കാദമിക്‌ നിലവാരത്തെയും ഇതു ബാധിക്കും. കാലിക്കറ്റ്‌ സര്‍വകലാശാല വി.സി. വിരമിച്ചപ്പോള്‍ തൊട്ടടുത്തുള്ള കണ്ണൂര്‍ വി.സി. ഖാദര്‍ മാങ്ങാടിനായിരുന്നു ചുമതല.
<ബര്‍ />വി.സി. നിയമനം സംബന്ധിച്ച യു.ജി.സി. നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നാണു െഹെക്കോടതിയുടെ ഇടക്കാല ഉത്തരവ്‌. നിബന്ധനകളില്‍ വ്യക്‌തതവരുത്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തീര്‍പ്പായിട്ടില്ല. കര്‍ശനവ്യവസ്‌ഥകളും യോഗ്യതകളും യു.ജി.സി. നിര്‍ബന്ധമാക്കിയതോടെ വി.സി. സ്‌ഥാനത്തേക്കു രാഷ്‌ട്രീയനേതൃത്വം പരിഗണിച്ചിരുന്നവരെല്ലാം പുറത്താകുന്ന സ്‌ഥിതിയാണ്‌.

Top