മാണിയെ കുടിക്കിയത് രമേശ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്; ഉമ്മൻചാണ്ടി വിശുദ്ധൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ കെ.എം മാണിയ്‌ക്കെതിരെ ബാർ കോഴക്കേസിൽ ഗൂഡാലോചന നടത്തിയത് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളുമെന്നു വ്യക്തമാക്കി കേരള കോൺഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പി.സി ജോർജ്, ജോസഫ് വാഴയ്ക്കൻ, അടൂർ പ്രകാശ് എന്നിവരെ കുറ്റക്കാരാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും മാണിയെ കേസിൽ കുടുക്കുന്നതിൽ നിന്നു അവസാന നിമിഷം ഉമ്മൻചാണ്ടി പിൻവാങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ ബിജു രമേശ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കാൻ പോകുന്നതിനെപ്പറ്റി രമേശ് ചെന്നിത്തലയ്ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള സൂചനകൾ അന്ന് വിദേശത്തായിരുന്ന രമേശിനു ലഭിച്ചിരുന്നു. ബിജു രമേശ് ആരോപണം ഉന്നയിച്ച ശേഷമാണ് രമേശ് ചെന്നിത്തല കേരളത്തിൽ തിരിച്ചെത്തുന്നതും. ഇതിനു ശേഷം വിമാനത്താവളത്തിൽ വച്ചു തന്നെ രമേശ് കെ.എം മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.
കെ.എം മാണിയെ ഒപ്പം കൂട്ടി മുഖ്യമന്ത്രിയാകുകയായിരുന്നു രമേശ് ചെന്നിത്തല ലക്ഷ്യമിട്ടിരുന്നത്. വിജിലൻസ് കേസിന്റെ പേരിൽ കെ.എം മാണിയെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്തുക. തുടർന്നു ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകുക. ഇതിനുള്ള കരുക്കളാണ് കേരള കോൺഗ്രസിനെ ഭീഷണിപ്പെടുത്തി കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഒരുക്കിയിരുന്നത്. പാലാ സീറ്റ് ലക്ഷ്യമിട്ട് എം.എം ജേക്കബിനൊപ്പം ചേർന്ന ജോസഫ് വാഴയ്ക്കൻ കേരള കോൺഗ്രസിനെയും കെ.എം മാണിയെയും കുടുക്കാൻ കൂട്ടു നിൽക്കുകയായിരുന്നു. കെ.എം മാണി ബാർ കോഴക്കേസിൽ കുടുങ്ങുന്നതോടെ പാലാ സീറ്റിൽ മത്സരിക്കുന്നതിനാണ് ജോസഫ് വാഴയ്ക്കൻ പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തു. മുൻ സർക്കാരുകളിൽ റവന്യു വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയായിരുന്നു. എന്നാൽ, ഇത്തവണ ഈ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുകയും അടൂർ പ്രകാശിനെ ഏൽപ്പക്കുകയുമായിരുന്നു. അടൂർ പ്രകാശിന്റെ വകുപ്പിലെ ചില നടപടികളെ കെ.എം മാണി ചോദ്യം ചെയ്തു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് ബാർ കോഴക്കേസിൽ കെ.എം മാണിയെ കുടുക്കാൻ അടൂർ പ്രകാശ് കൂട്ടു നിന്നതിനു പിന്നിലെന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top