മാണിയുടെ നുണപ്രചാരണം നേരില്‍ബോധ്യപ്പെട്ടു:ബ്രിട്ടീഷ് പാര്‍ലമെന്റിലെ അഞ്ചാം നമ്പര്‍ മുറിയില്‍ പിസി ജോര്‍ജ്

ലണ്ടന്‍ : മാണിയുടെ നുണപ്രചാരണം പൊളിച്ചടുക്കി പൂഞ്ഞാര്‍ പുലി യു.കെയില്‍.കെ.എം മാണിയുടെ നുണപ്രചാരണം നേരില്‍ബോധ്യപ്പെട്ടെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലെ അഞ്ചാം നമ്പര്‍ മുറിയില്‍ എത്തിയ പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. മന്ത്രിയായിരുന്ന കാലത്ത് കെ എം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തന്റെ അദ്ധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചുവെന്ന വാര്‍ത്ത കള്ളമാണെന്ന് നേരില്‍ ബോധ്യപ്പെട്ടെന്നു ബ്രിട്ടീഷ് സന്ദര്‍ശനം തുടരുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പറയുന്നത്. മാണിയുടെ അവകാശ വാദം നുണയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് മീറ്റിങ്ങുകള്‍ക്കായി വിട്ടുനല്‍കുന്ന അഞ്ചാം നമ്പര്‍ ഹാളിലാണ് മാണി സംസാരിച്ചതെന്ന് ജോര്‍ജ് പറയുന്നു. ഇതേ മുറിയില്‍ സംസാരിച്ചശേഷം ആണ് ജോര്‍ജ് മാണിയുടെ പ്രചാരണം പൊളിച്ചടുക്കിയത്.മാണിയുടെ അന്നത്തെ അവകാശ വാദത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഒന്നും മിണ്ടിയില്ല. വസ്തുത നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനാലാണ് ഇത് പറയുന്നതെന്നും ജോര്‍ജ് പ്രതികരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ച ശേഷം മടങ്ങവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.pcj-2
“ബ്രിട്ടീഷ് പാര്‍ലമെന്റ് കാണാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്താണെന്ന് വെച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിന്റെ ഒരു ഭാഗം ബ്രിട്ടീഷ് പാര്‍ലമെന്റുമായി ബന്ധപ്പെട്ടതാണ്. ലോകത്ത് ആദ്യമായി ജനാധിപത്യ ഉണ്ടായ രാജ്യം..ബ്രിട്ടീഷ് പാര്‍ലമെന്റുമായി ബന്ധപ്പെട്ടതാണ്..അങ്ങനെയാണല്ലോ നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമായി മാറിയത്. ഞാനിന്ന് അഞ്ചാം നമ്പര്‍ മുറി.ഈ മുറിയ്ക്ക് ഒരു പ്രത്യേകത ഉണ്ട്.അത് ഈ അവസരത്തില്‍ പറയേണ്ടി വന്നതില്‍ സന്തോഷമുണ്ട്.pc-j-uk-carസത്യത്തില്‍ ഇതൊരു തമാശയാണ്..അവിടെ ഒരു എംപിയുടെ നേതൃത്വത്തിലുള്ളവരുമായാണ് ഞങ്ങള്‍ സംസാരിച്ചത്.പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ കേരളത്തില്‍ നിന്നുള്ള ഒരുനേതാവ് ഇവിടെ വന്ന് അധ്വാനവര്‍ഗ്ഗ സിദ്ധാന്തം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.എല്ലാ പത്രങ്ങളും ഫ്രണ്ട് പേജില്‍ വാര്‍ത്തയും പടവുമൊക്കെയായി.അപ്പോള്‍ ഞാനും വിചാരിച്ചു.ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതെല്ലാം നടക്കുമോയെന്ന്.എനിക്ക് സംശയം തോന്നി..ഞാന്‍ പിന്നെ മിണ്ടിയില്ല.പക്ഷെ ഇവിടെവന്നപ്പോഴാണ് മനസ്സിലായത്.uk-pcj

ഞാനിന്ന്.വീരേന്ദ്ര ശര്‍മ്മ എംപി എന്നെ സ്വീകരിച്ച അതേ ഹാളില്‍.വീരേന്ദ്രശര്‍മ്മ എംപിയും ഞാനും പ്രസംഗിച്ച അതേ ഹാളില്‍ തന്നെയാണ് കെഎം മാണി പ്രസംഗിച്ചതും മാണിയുടെ അധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതും. പക്ഷെ ഞാനിവിടെ അവതരിപ്പിച്ചത് ജനകീയമായിട്ടുള്ള കാര്യങ്ങളാണ്.അതുകൊണ്ട് നന്നായി എനിക്ക് തോന്നുന്നു…പക്ഷെ ആ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരുന്ന പ്രചരണം മാണി കൊടുത്തത് വെച്ച് മോശമായെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.അന്ന് ഞാന്‍ ഒന്നും മിണ്ടിയില്ലെങ്കിലും നാണക്കേടായി പോയെന്ന് തോന്നുന്നുണ്ട്..(അതായത് പാര്‍ലമെന്റില്‍ അല്ല പാര്‍ലമെന്റിലെ ഒരു ഹാളിലാണ് പ്രസംഗിച്ചതെന്ന് എന്നാണോ പറയുന്നത്? എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു) അങ്ങനെയാണ് എല്ലാവരും അത് ചെയ്യുന്നത്.മാണി ചുമ്മാ നുണ പറഞ്ഞ് നടന്നതല്ലേ..അതെനിക്ക് ബോധ്യപ്പെട്ടു.ബോധ്യപ്പെടാതെ ഞാന്‍ പറയാറില്ല.ബോധ്യപ്പെട്ടപ്പോള്‍ പറഞ്ഞൂവെന്നേ ഉള്ളൂ.”-ജോര്‍ജ് പറഞ്ഞു.2012 സെപ്തംബറില്‍ മാണി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും അദ്ദേഹം തന്റെ പ്രസിദ്ധമായ അധ്വാനവര്‍ഗ്ഗ സിദ്ധാന്തം എംപിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും ആയിരുന്നു വാര്‍ത്തകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മാണിഗ്രൂപ്പ് ഇതിന്റെ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top