കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പരജായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് അല്ലാതെ മാറ്റാരുമില്ലെന്ന് കെ മുരളീധരന് എംഎല്‍എ. വിഡി സതീശന് എംഎല്‍എ നയിക്കുന്ന മേഖലാ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും മുഖ്യമന്ത്രി വിരട്ടി, വിറപ്പിച്ചു നിര്‍ത്തുകയാണ്. അത് കൊണ്ട് തന്നെ ഒരു ഫയലുപോലും നീങ്ങുന്നില്ല. എട്ടുമാസമായി ഒരു ആസ്തി ഫണ്ടിനും ഭരണാനുമതികിട്ടിയട്ടില്ല. 140 എംഎല്‍എ മാരുടേയും നിര്‍ദ്ദേശങ്ങള്‍ ധനകാര്യവകുപ്പ് തടഞ്ഞ് വച്ചിരിക്കുകയാണെന്ന് കെ മുരളീധരന് ചൂണ്ടികാട്ടി.
തലപ്പത്തുള്ളവന് ശരിയല്ലെങ്കില്‍ താഴെയുള്ളവരും ശരിയല്ലാതാകും ഇതാണ് പോലീസിന്റെ അവസ്ഥ. കൊലപാതകങ്ങളുടെ പരമ്പരയാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചത് കേന്ദ്രം ഇടപെടുമെന്ന് ഭയന്നിട്ടാണെന്നും മുരളി പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങളെ ദ്രാഹിക്കുന്നതില് മത്സര ബുദ്ധി കാഴ്ച്ചവയ്ക്കുകയാണ.് ഒരാള്‍ സ്ഥിരം വിദേശത്താണെങ്കില് മറ്റേയാള്‍ സ്ഥിരം ഗള്ഫിലേയ്ക്കാണ് യാത്ര. ഒരാള്‍ അരി നിരോധിച്ചപ്പോള്‍ മറ്റേയാള്‍ നോട്ട് നിരോധിച്ചു. ഇവിടെ കോലീബി സംഖ്യമില്ല സിപിഎം ബിജെപി സംഖ്യമാണെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി