സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ അടിയ്ക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊട്ടിത്തെറിച്ച് പ്രതികരിച്ചു ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപി എംപി. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് സുരേഷ് ഗോപി എംപി രംഗത്ത് എത്തിയിരിക്കുന്നത്.
കണ്ണൂരിൽ അടിയ്ക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിലെല്ലാം ഒരു ഭാഗത്ത് സിപിഎമ്മാണ്. എന്നാൽ, സർക്കാർ സമാധാന ശ്രമങ്ങളുടെ പേരിൽ സർക്കാർ നടത്തുന്നത് നാടകമാണെന്നാണ് സുരേഷ്ഗപിയുടെ വിമർശനം. സമാധാനശ്രമം എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് നാടകമാണ്. സിപിഎമ്മിന്റെയും നേതാക്കളുടെയും നേതൃത്വത്തിൽ ഒരു വിഭാഗം നടത്തുന്നത്. ഇത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ പനവേൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയ്ക്കായി പ്രചാരണത്തനായ എത്തിയപ്പോൾ മാധ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
സുരേഷ് ഗോപി എംപി ഫണ്ട് ചിലവഴിക്കുന്നതിൽ വീഴ്ചവരുത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചരുന്നു. ഇതു സംബന്ധിച്ചും സുരേഷ് ഗോപി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കേരളത്തിലെ ഇടതു വലതു മുന്നണികൾ മാക്രിക്കൂട്ടങ്ങളാ്്ണ്്്്. ഓരോ പഞ്ചായത്തലും പദ്ധതയുമായി എത്തുമ്പോൾ ബിജെപി ക്രഡിറ്റ് അടിക്കാൻ കൊ്ണ്ടു വരുന്ന പദ്ധതിയാണെന്ന് ആരോപിച്ചു അനുമതി നിഷേധക്കുകയാണ് ഓരോ പഞ്ചായത്തുകളും ചെയ്യുന്നത്. എസ്റ്റിമേറ്റ് നൽകാതിരിക്കുക, എസ്റ്റിമേറ്റ് നൽകിയാലും പദ്ധത മനപൂർവം വൈകിപ്പിക്കുക എന്നിവയാണ് ഇപ്പോൾ സസ്ഥാനത്ത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.