സെക്ഷന്‍ 377 റദ്ദാക്കിയപ്പോള്‍ വദന സുരതവും മറ്റ് ലൈംഗീക ശൈലികളും നിയമവിധേയം; സുപ്രീം കോടതി വിധി മാറ്റിമറിച്ചത് ഇവയെ

ദില്ലി: സ്വവര്‍ഗ്ഗ ലൈംഗീകത കുറ്റകരമല്ലാത്ത് പ്രവര്‍ത്തിയാക്കിയ സുപ്രീം കോടതി വിധിയിലൂടെ മറ്റ് പല നിയമങ്ങളും മാറി മറിഞ്ഞിരിക്കുകയാണ്. സെക്ഷന്‍ 377 ഭാഗീകമായി റദ്ദാക്കപ്പെടുകയാണ് ഉണ്ടാകുന്നത്. രാജ്യത്ത് കുറ്റകരമായി കണ്ടിരുന്ന പല ലൈംഗീക രീതികളും സ്വാഭാവികമായി മാറും.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തി യുവതി വദന സുരതത്തിന്റെയും ഗുദഭോഗത്തിന്റെയും പേരില്‍ ഭര്‍ത്താവിനെതിരെ കോടതി കയറിയത്. തനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും ഭര്‍ത്താവ് നിര്‍ബന്ധിച്ച് വദന സുരതവും ഗുദഭോഗവും ചെയ്യുന്നുവെന്ന യുവതിയുടെ പരാതി സെക്ഷന്‍ 377 പ്രകാരം ഫയല്‍ ചെയ്യാന്‍ ഗുജറാത്ത് കോടതി മടികാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹാനന്തര ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ അടങ്ങുന്ന സെക്ഷന്‍ 375 പ്രകാരം കേസെടുക്കാനും കോടതി മടിച്ചതോടെ യുവതി പരാതിയുമായി സുപ്രീം കോടതിയിലെത്തി. ഇതോടെ സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. പരമോന്നത കോടതി സെക്ഷന്‍ 377 പ്രകാരം കേസെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചപ്പോള്‍ സെക്ഷന്‍ 377 തന്നെ ഭാഗികമായി റദ്ദാക്കപ്പെടുകയാണ്. സ്വവര്‍ഗലൈംഗികതയ്ക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള വദന സുരതം, ഗുദഭോഗം എന്നിവയും ഇതോടെ നിയമവിരുദ്ധമല്ലാതായി. അതേ സമയം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മൃഗരതി എന്നി സെക്ഷന്‍ 377 പ്രകാരം കുറ്റകരമായി തുടരും.

സെക്ഷന്‍ 377 നെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ് ഈ വിധി.

Top