
കൊച്ചി: അമൃത ആശുപത്രിക്കെതിരായ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടങ്ങി. ആര് എം പി നേതാവ് കെകെ രമ, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്,ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നഴ്സിങ് സംഘടനയ്ക്ക് വേണ്ടി സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് കൊച്ചി ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
അമൃത ആശുപത്രിയിലെ നഴ്സ് ക്രൂരമയ പീഡനത്തിനിരയായെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയാണെന്നുമാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരോപണം ഉയരുന്നത്.
എന്നാല്‍ സംഭവം നിഷേധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പരസ്യമായി രംഗത്തെത്തിയട്ടില്ല. അമൃത ആശുപത്രിക്കെതിരെ കുപ്രചരണം നടത്തിയെന്നാരോപിച്ച് പോരാളി ഷാജിയെന്ന ഫേയ്സ് ബുക്ക് പേജിനെതിരെ അമൃ ആശുപത്രി അധികൃതര്‍ പരാതിയുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചെങ്കിലും കേസെടുത്തിട്ടില്ല.