കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട ; ഐ ടി കമ്പനി മാനേജരടക്കം 7 പേർ പിടിയിൽ

കൊച്ചി :
കൊച്ചിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ ഐ ടി മാനേജറടക്കം ഏഴ് പേർ പിടിയിൽ.
ഐ ടി പ്രൊഫഷണലുകൾക്കും യുവാക്കൾക്കിടയിലും മയക്കുമരുന്ന് വില്പന നടത്തുന്നവരും മയക്കുമരുന്ന് വാങ്ങാനെത്തിയവരുമാണ് പിടിയിലായത്.
തൃക്കാക്കര മില്ലുപടിയിൽ വാടകക്കെടുത്ത ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലായാണ് മയക്കുമരുന്ന് വില്പന.
തൃക്കാക്കര പോലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
സംസ്ഥാനത്തിന് പുറത്തു നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശി ജിഹാദ് ബഷീർ, കൊല്ലം ഇടിവെട്ടം സ്വദേശിനി അനിലാ രവീന്ദ്രൻ, നോർത്ത് പറവൂർ സ്വദേശി എർലിൻ ബേബി എന്നിവരെ കൂടാതെ മയക്കുമരുന്ന് വാങ്ങാനെത്തിയ നോർത്ത് പറവൂർ സ്വദേശിനി രമ്യ വിമൽ, മനക്കപ്പടി സ്വദേശി അർജിത് എയ്ഞ്ചൽ, ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്, നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 25 ഗ്രാം എംഡി എം എ, എൽ എസ് ഡി സ്റ്റാമ്പ്, ഹാഷ് ഓയിൽ, ഹാഷിഷ് എന്നിവ പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു

Top