കൊച്ചിയിൽ ബാത്റൂമിനുള്ളിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : മരിച്ചത് കോട്ടയം സ്വദേശി

കൊച്ചി:
കളമശ്ശേരിയില്‍ ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോര്‍ജിന്റെ മകന്‍ ജെറിന്‍ മാര്‍ക്‌സി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ദേശീയപാതയില്‍ ചങ്ങമ്പുഴ നഗറിനു സമീപത്തെ പതിച്ചേരില്‍ ബില്‍ഡിങ്ങെന്ന മൂന്നുനില കെട്ടിടത്തിനു മുകളിലെ നിലയിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരനാണ് ജെറിന്‍. പുക ഉയരുന്നത് കണ്ടെത്തിയവര്‍ ശൗചാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top