കൊച്ചി :
കലൂരിൽ കോൺക്രീറ്റ് സ്ലാബ് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.ഒരാളെ ആദ്യമേ ആശുപത്രിയിലെത്തിച്ചു.
രണ്ടാമത്തെ തൊഴിലാളിയുടെ കാൽ സ്ലാബിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി കോൺക്രീറ്റ് സ്ലാബ് മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്.
സ്ലാബിനടിയിൽ കുടുങ്ങിപ്പോയ തൊഴിലാളിയാണ് മരിച്ചത്.